LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെക്ക് വെടിയേറ്റു; നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ടോക്യോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെക്ക് വെടിയേറ്റു. ജപ്പാനിലെ നാര മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് അദ്ദേഹത്തിന്‌ വെടിയേറ്റത്. രണ്ട് തവണയാണ് അക്രമകാരി വെടിയുയിര്‍ത്തതെന്നും നെഞ്ചിലാണ് വെടിയേറ്റതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൈതോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്നും പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. അതേസമയം, ചികിത്സക്കിടെ ഷിന്‍സൊ ആബെക്ക് ഹൃദയാഘാതമുണ്ടായെന്നും ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജപ്പാനിലെ പാർലമെന്റ് അപ്പർ ഹൗസിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന് മുന്നോടിയായാണ്‌ പ്രചാരണ പരിപാരിപാടികള്‍ സംഘടിപ്പിച്ചത്. 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ഷിൻസൊ ആബെ. 2016- ല്‍ ഒരു തവണയും പിന്നീട് 2012 മുതല്‍ 2020 വരെയും പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. ലോകത്ത് ഏറ്റവും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നിലവിലുള്ള രാജ്യം കൂടിയാണ് ജപ്പാന്‍.

Contact the author

International Desk