LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ കൊല്ലപ്പെട്ടു

ടോക്യോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടു. അല്‍പസമയം മുന്‍പാണ് ജാപ്പനീസ് മാധ്യമങ്ങള്‍ മരണവാര്‍ത്ത പുറത്തുവിട്ടത്. ജപ്പാന്‍ സര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജപ്പാനിലെ നാര മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് അദ്ദേഹത്തിന്‌ വെടിയേറ്റത്. രണ്ട് തവണയാണ് അക്രമകാരി വെടിയുയിര്‍ത്തതെന്നും നെഞ്ചിലാണ് വെടിയേറ്റതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ചികിത്സക്കിടെ ഷിന്‍സൊ ആബെക്ക് ഹൃദയാഘാതമുണ്ടാകുകയും ചെയ്തു. ഇതേതുടര്‍ന്ന് ശരീരം മരുന്നുകളോട് പ്രതികരിക്കാതിരുന്നതാണ് മരണകാരണം. 

ഷിന്‍സോ ആബെയെ വെടിവെച്ചത് നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ജപ്പാനിലെ പാർലമെന്റ് അപ്പർ ഹൗസിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന് മുന്നോടിയായാണ്‌ പ്രചാരണ പരിപാരിപാടികള്‍ സംഘടിപ്പിച്ചത്. 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ഷിൻസൊ ആബെ. 2016- ല്‍ ഒരു തവണയും പിന്നീട് 2012 മുതല്‍ 2020 വരെയും പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. അതേസമയം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജപ്പാനില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി എക്കാലത്തും അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തിയാണ് ആബെ. ലോകത്ത് ഏറ്റവും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നിലവിലുള്ള രാജ്യം കൂടിയാണ് ജപ്പാന്‍. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More