LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കഥപോലും കേള്‍ക്കാതെയാണ് ചില സിനിമകളില്‍ അഭിനയിച്ചത്, സെലക്ടീവാകേണ്ട സമയമായി- സൗബിന്‍ ഷാഹിര്‍

കൊച്ചി: സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമായെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിലെ അഭിനയത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളിലും ട്രോളുകളിലും കാര്യമുണ്ടെന്നും വിമര്‍ശനങ്ങളെ പോസിറ്റീവായെടുത്ത് മുന്നോട്ടുപോകുമെന്നും സൗബിന്‍ ഷാഹിര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ബന്ധങ്ങളുടെ പുറത്ത് കഥപോലും കേള്‍ക്കാതെ പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ തുടക്കക്കാരനായതുകൊണ്ട് സെലക്ടീവാകണം എന്ന് തോന്നിയിരുന്നില്ല. ഇപ്പോഴാണ് അങ്ങനെ ഒരു അവസ്ഥയിലെത്തിയത്. ഇനി നോക്കിയും കണ്ടും വേണം സിനിമകള്‍ തെരഞ്ഞെടുക്കാനെന്നാണ് മിക്കവരും പറയുന്നത്. അനിയനായും സുഹൃത്തായും കണ്ടാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. അതിനെ അംഗീകരിക്കണം'-സൗബിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പതിനേഴ് വയസുമുതല്‍ ഞാന്‍ സിനിമയിലുണ്ട്. അതുകൊണ്ട് സുഹൃത്തുക്കളും ജേഷ്ഠസ്ഥാനത്തും ഗുരുസ്ഥാനത്തുമായി ഒരുപാടുപേര്‍ ഉണ്ട്. അവരുടെ സിനിമകളിലേക്ക് വിളിക്കുമ്പോള്‍ നോ പറയാന്‍ ബുദ്ധിമുട്ടാണ്. തിരക്കുണ്ടെന്ന് അവരോട് പറയാനാവില്ല. കാരണം അവര്‍ക്കറിയാം എനിക്ക് വേറെ തിരക്കുണ്ടാവില്ലെന്ന്. കുറേ മോശം വേഷങ്ങള്‍ ചെയ്തപ്പോള്‍ അമലേട്ടന്‍ (അമല്‍ നീരദ്) വിളിച്ച് വഴക്കുപറഞ്ഞു. എല്ലാത്തിലും കേറിപ്പിടിക്കണ്ട, വേണമെങ്കില്‍ ബ്രേക്കെടുക്ക് എന്ന് ഉപദേശിച്ചു. സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ ചിലപ്പോഴൊക്കെ വിഷമിപ്പിക്കാറുണ്ട്. പക്ഷേ അതിലെ നല്ല വശം കണ്ട് വിമര്‍ശനങ്ങളെ ഉള്‍ക്കൊളേളണ്ട സമയമായി എന്നാണ് തോന്നുന്നത്'-സൗബിന്‍ ഷാഹിര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More