LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹിന്ദ അബേയ്‌വര്‍ധനേ ശ്രീലങ്ക‍യുടെ താത്കാലിക പ്രസിഡന്‍റായേക്കും

കൊളംബോ: ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ്‍വര്‍ധനേ താത്കാലിക പ്രസിഡന്‍റാകുമെന്ന് റിപ്പോര്‍ട്ട്‌. അടുത്ത ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നും പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പാര്‍ലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കും. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കും. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ വസതി കൈയ്യേറിയിരുന്നു. ഗോതബയ രജപക്‌സെ ഒളിവില്‍ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ശ്രീലങ്കയില്‍ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാത്ത പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഗോതബയ രജപക്‌സെയുടെ സഹോദരന്‍ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനുപിന്നാലെ അവസാനിച്ച ജനകീയ പ്രക്ഷോഭമാണ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ശ്രീലങ്കന്‍ സൈന്യം ആകാശത്തേക്ക് വെടിവയ്ച്ചു. 1948-ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുളള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. മാസങ്ങളായി ഭക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമെല്ലാം ഗുരുതരമായ ക്ഷാമമാണ് നേരിടുന്നത്. രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More