LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭിന്നശേഷിക്കാർക്കെതിരായ 'കടുവ'യിലെ പരാമർശം; നിർമാതാക്കൾക്ക് നോട്ടീസ്

കൊച്ചി: പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയിലെ ഭിന്നശേഷിക്കാർക്കെതിരായ പരാമർശത്തിനെതിരെ നിർമാതാക്കൾക്ക് നോട്ടീസ്. സംസ്ഥാന ഭിന്നശേഷി കമ്മീഷണറാണ് നോട്ടീസ് അയച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം സിനിമയിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 'മാതാപിതാക്കൾ ചെയ്യുന്ന പാപങ്ങളുടെ ഫലമാണ് കുട്ടികളുടെ വൈകല്യം' എന്നാണ് നായക കഥാപാത്രം പ്രതിനായകനോട് പറയുന്നത്. ഇതിനെതിരെ സാമൂഹിക മാധ്യമത്തിലടക്കം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ നോട്ടീസ് അയച്ചത്.

ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ഓണത്തിനാണ് ചിത്രം എത്തുകയെന്ന് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് റീലീസ് തിയതി മാറ്റുകയായിരുന്നു. കടുവ ആക്ഷന്‍ ഡ്രാമ വിഭാഗത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. വിവേക് ഒബ്രോയിയാണ് ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാ സ്വദേശിയുടെ നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 

Contact the author

Entertainment Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More