LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മകളുടെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രഖ്യാപനത്തില്‍ ഊറ്റംകൊള്ളുന്ന പിതാവ്- അഫ്ഗാന്‍ നോവലിസ്റ്റിന്റെ വൈറല്‍ കുറിപ്പ്

യുഎസ്: മകള്‍ ട്രാന്‍സ് വ്യക്തിയായതിന്റെ സന്തോഷം പങ്കുവെച്ച് അഫ്ഗാന്‍- അമേരിക്കന്‍ നോവലിസ്റ്റ് ഖാലിദ് ഹുസൈനി. കഴിഞ്ഞ ദിവസം തന്റെ മകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായി മാറിയെന്നും ഒരു പിതാവെന്ന നിലയില്‍ അത്രയേറേ അഭിമാനവും സന്തോഷവും തോന്നിയ നിമിഷമുണ്ടായിട്ടില്ലെന്നും ഖാലിദ് ഹുസൈനി പറഞ്ഞു. മാറ്റത്തിന്റെ നാളുകള്‍ മകള്‍ക്ക് വേദനയുടേതായിരുന്നു എന്നാല്‍ അവള്‍ തന്റെ കുടുംബത്തെ ധൈര്യത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും പഠിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഖാലിദ ഹുസൈനി മകളെക്കുറിച്ചുളള കുറിപ്പ് പങ്കുവെച്ചത്. 

'ഇന്നലെയാണ് എന്റെ മകള്‍ ഹാരിസ് തന്‍റെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ അവളുടെ യാത്രയെക്കുറിച്ച് എനിക്കറിയാം.  ബുദ്ധിമുട്ടുകളെയെല്ലാം അവള്‍ തരണംചെയ്ത് മുന്നോട്ടുപോവുന്നത് ഞാന്‍ നോക്കിനിന്നു. ശാരീരികമായും വൈകാരികമായും സാമൂഹികമായുമെല്ലാം പരിവര്‍ത്തനം ചെയ്യപ്പെടുക എന്നത് അത്യന്തം സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. എന്നാല്‍ എന്‍റെ മകള്‍ ഹാരിസ് ഓരോ വെല്ലുവിളികളെയും ക്ഷമയോടെയും വിവേകത്തോടെയും നേരിട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു പിതാവെന്ന നിലയില്‍ ഞാന്‍  ഇത്രമേല്‍ അഭിമാനംകൊണ്ട നിമിഷങ്ങള്‍ വേറെയുണ്ടായിട്ടില്ല. ഒന്നല്ല, എനിക്കിപ്പോള്‍ രണ്ട് പെണ്‍മക്കളാണുള്ളത് എന്നതില്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്. എല്ലാറ്റിലുമുപരി സ്വന്തം വ്യക്തിത്വം എന്താണെന്ന് ലോകത്തോട് തുറന്നുപറയാന്‍ ഹാരിസ് കാണിച്ച ധൈര്യമാണ് എന്നെ പ്രചോദിപ്പിക്കുന്നത്. ധൈര്യത്തെയും സത്യത്തെയും കുറിച്ച് അവള്‍ എന്നെയും കുടുംബത്തെയും ഏറെ പഠിപ്പിച്ചു. അവളെ സംബന്ധിച്ചിടത്തോളം വിഷാദവും  ഉത്കണ്ഠയും നിറഞ്ഞ ഈ പ്രക്രിയയെ തരണംചെയ്യുക എന്നത് അത്രമേല്‍ വേദനാജനകമായിരുന്നു എന്ന് എനിക്കറിയാം. 

ഓരോ ദിവസവും ഭിന്നലിംഗക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോര്‍ത്ത് അവള്‍ നീറിപ്പുകയുന്നുണ്ടായിരുന്നു. എങ്കിലുമവള്‍ ധൈര്യശാലിയും കരുത്തയുമാണ്‌. ഞാന്‍ എന്റെ മകളെ സ്‌നേഹിക്കുന്നു. അവളുടെ മുന്നോട്ടുള്ള ഓരോ പ്രയാണത്തിലും ഞാനും കുടുംബവും അവള്‍ക്കൊപ്പമുണ്ടാവും. സുന്ദരിയും ബുദ്ധിമതിയും മിടുക്കിയുമായ ഒരു സ്ത്രീയായി അവള്‍ ഈ ലോകത്തേക്ക് പ്രവേശിക്കുന്നത് കാണുന്നത് തന്നെ ഭാഗ്യമാണ്. ദൈവം അവളെ അനുഗ്രഹിക്കട്ടെ'-എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. 

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ജനിച്ച ഖാലിദ് ഹുസൈനി 1980-കളിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അദ്ദേഹത്തിന്റെ ആദ്യനോവലായ 'ദി കൈറ്റ് റണ്ണര്‍' 34 രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലറാണ്. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More