സിനിമകളിലെ അഭിനയത്തിന്റെ പേരില്‍ പ്രേക്ഷകരെ അതിശയിപ്പിക്കുമ്പോഴും അഭിമുഖങ്ങളിലെയും പ്രമോഷന് പരിപാടികളിലെയും പെരുമാറ്റത്തിന്റെ പേരില്‍ അടുത്തിടെയായി നിരന്തരം വിമര്‍ശിക്കപ്പെടുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ തന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്. തന്റെ പുതിയ ചിത്രമായ തല്ലുമാലയുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു നടന്റെ മാപ്പുപറച്ചില്‍.
'കഴിഞ്ഞ കുറച്ചുനാളുകളായി വളരെയധികം മോശപ്പെട്ട പെരുമാറ്റവും മോശപ്പെട്ട പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുന്നയാളാണ് ഞാന്‍. കാരണം കുറുപ്പ്, ഭീഷ്മപര്‍വ്വം എന്നീ പടങ്ങള്‍ വളരെയധികം ആളുകള്‍ കാണുകയും ആളുകള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എല്ലാവര്ക്കും സിനിമകള്‍ ഇഷ്ടമായപ്പോള്‍, എന്റെയുളളിലുണ്ടായിരുന്ന അഹങ്കാരം, അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിച്ചത്. കാരണം, നമ്മള് ചെയ്യുന്നൊരു വര്‍ക്ക് ആളുകളിലേക്ക് എത്തുകയും ആളുകള്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ക്ക് കിട്ടുന്നൊരു എനര്‍ജിയുണ്ട്. അത് നിങ്ങള്‍ പ്രേക്ഷകര്‍ തരുന്ന എനര്‍ജിയാണ്. അതാണ് എന്നിലൂടെ പുറത്തേക്ക് വരുന്നത്. അതുകൊണ്ടുണ്ടാവുന്ന ചെറിയ അഹങ്കാരത്തിന്റെ പുറത്ത് കാട്ടികൂട്ടിയതാണ്. എല്ലാവരും പൊറുക്കണം'-ഷൈന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന തല്ലുമാല എന്ന സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ഷൈന്‍ ടോം ചാക്കോ വേഷമിടുന്നത്. ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം ഓഗസ്റ്റ് 12-നാണ് തിയറ്ററുകളിലേക്കെത്തുന്നത്. കല്യാണി പ്രിയദര്ശന്, ബിനു പപ്പു, ലുക്മാന് അവറാന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.