LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

കൊച്ചി: സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച് നടക്കുന്നവര്‍ നമുക്കിടയില്‍ ഒരുപാടുണ്ട്. അഭിനയിക്കാന്‍ ചാന്‍സ് കിട്ടുക എന്നത് ഒരു സിനിമാ മോഹിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. വര്‍ഷങ്ങളോളം അവസരം ചോദിച്ചിട്ടും കിട്ടാതെയായാല്‍ ആ സ്വപ്‌നം വേണ്ടെന്ന് വയ്ക്കുന്നവരാണ് കൂടുതലും. അങ്ങനെ സ്വപ്‌നം ഉപേക്ഷിച്ച് മടങ്ങുന്നവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് കോട്ടയം സ്വദേശി ശരത്. തന്റെ ഫോട്ടോയും ഫോണ്‍ നമ്പറുമുള്‍പ്പെടുത്തി നഗരത്തില്‍ വലിയ ഒരു ഹോര്‍ഡിംഗ് സ്ഥാപിച്ചിരിക്കുകയാണ് ഈ യുവാവ്.

'സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്'-എന്നാണ് ഹോര്‍ഡിംഗിലുളള വാചകങ്ങള്‍. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറെയുളള എറണാകുളത്താണ് ശരത് ഹോര്‍ഡിംഗ് സ്ഥാപിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു സിനിമാ സംവിധായകന്‍ തന്നെ ഇതുകണ്ട് വിളിക്കും എന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ശരത് മൂന്നുമാസം കൂട്ടിവെച്ച ഇരുപത്തി അയ്യായിരം രൂപ ചെലവിട്ടാണ് എറണാകുളത്ത് ഹോര്‍ഡിംഗ് സ്ഥാപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പത്തുവര്‍ഷമായി സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്നു. ഒരുപാട് ഓഡീഷനുകളില്‍ പങ്കെടുത്തു. പത്തില്‍ പഠിക്കുന്ന കാലം മുതല്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ നല്ലൊരു വേഷം ഇതുവരെ കിട്ടിയിട്ടില്ല. സിനിമയോട് അത്രയേറേ താല്‍പ്പര്യമുളളതുകൊണ്ടാണ് അവസാന വഴിയെന്ന രീതിയില്‍ ഹോര്‍ഡിംഗ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എറണാകുളത്താവുമ്പോള്‍ സിനിമാക്കാര്‍ ഒരുപാടുണ്ടല്ലോ. ആരെങ്കിലും ഇത് കണ്ടെങ്കിലും വിളിക്കുമെന്നാണ് പ്രതീക്ഷ. ഹോര്‍ഡിംഗിന്റെ കാര്യം നാട്ടിലറിഞ്ഞാല്‍ ട്രോളും കളിയാക്കലുമൊക്കെ ഉണ്ടാവുമെന്ന് എനിക്കറിയാം. പക്ഷേ ഒന്നും ഞാന്‍ കാര്യമായി എടുക്കുന്നില്ല. 10 വര്‍ഷം ഒരു ചെറിയ കാലയളവല്ലല്ലോ. ഇത്രയും കാലം സിനിമ മനസിലുണ്ടെങ്കില്‍ ഞാനത് എത്ര ഗൗരവത്തിലാണ് കാണുന്നതെന്ന് മനസിലാക്കാമല്ലോ. പിന്നെ പണ്ട് മമ്മൂട്ടി പോലും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പരസ്യം കൊടുത്തിട്ടില്ലേ. ഞാന്‍ പരസ്യത്തിനുപകരം ഹോര്‍ഡിംഗ് വച്ചു എന്നേ വ്യത്യാസമുളളു'- ശരത് പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

More
More