LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

ഡല്ലാസ്: 80 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീവിച്ചിരുന്ന മുപ്പത് അടിയോളം നീളമുളള കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി. നോര്‍ത്ത് ടെക്‌സസിലെ ഡല്ലാസില്‍ നിന്ന് ഏകദേശം 80 മൈല്‍ വടക്കുകിഴക്കുനിന്നാണ് കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തിയിരിക്കുന്നത്. ഡല്ലാസിലെ പെരോറ്റ് മ്യൂസിയം ഓഫ് നേച്ചര്‍ ആന്‍ഡ് സയന്‍സിലെ പാലിയന്റോളജിസ്റ്റുകളാണ് കടല്‍ പല്ലിയുടെ ഫോസില്‍ കുഴിച്ചെടുത്തത്. ഈ കടല്‍പല്ലി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ടെക്‌സാസിന്റെ ഭൂരിഭാഗവും വെളളത്തിനടിയിലായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. 

'മൊസാസര്‍ എന്ന് പേരുളള ഈ കടല്‍പ്പല്ലി ജീവിച്ചിരുന്ന കാലത്ത് ടെക്‌സസ് കടലായിരുന്നിരിക്കാം. ഒരുപാട് മത്സ്യങ്ങളും ഇഴജന്തുക്കളും കക്കയും മുത്തുചിപ്പിയുമെല്ലാം നിറഞ്ഞ കടല്‍. മൊസാസര്‍ ദിനോസര്‍ കാലഘട്ടത്തിലെ great white shark അല്ലെങ്കില്‍ killer whale ആയിരുന്നു. അവ ആമകളെയും സ്രാവുകളെയും മൊസാസര്‍ വിഭാഗത്തില്‍പ്പെട്ട മറ്റ് ജീവികളെയുമാണ് ഭക്ഷിച്ചിരുന്നത്. കടലിലെ ഏറ്റവും വലിയ ഇരപിടിയനായിരുന്നു മൊസാസര്‍'-ഗവേഷണത്തില്‍ പങ്കാളിയായിരുന്ന ഡോ. റോണ്‍ ടൈക്കോസ്‌കി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്നാഴ്ച്ചയോളം നടത്തിയ ഖനനത്തില്‍ മൊസാസറിന്റെ തലയോട്ടി, കീഴ്ത്താടിയെല്ല്, നട്ടെല്ലില്‍ നിന്നുളള കശേരുക്കള്‍ തുടങ്ങിയവയാണ് സംഘം കണ്ടെത്തിയത്. നോര്‍ത്ത് ടെക്‌സാസിലെ സള്‍ഫര്‍ നദിയില്‍നിന്നാണ് കടല്‍പല്ലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവ നിലവില്‍ പെരോറ്റ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. കടല്‍പ്പല്ലിയുടെ ഫോസില്‍ കണ്ടെത്തിയ സ്ഥലത്ത് കൂടുതല്‍ ഖനനം നടത്തേണ്ടതുണ്ടെന്നും ലഭിച്ച ഫോസിലിനെ മറ്റ് മൊസാസര്‍ അസ്ഥികളുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More
Web Desk 3 years ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

More
More