LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

കൊച്ചി: തായ് എയര്‍വേയ്‌സില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നസ്രിയ നസീം. ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍പോലും ഒരു വിമാനക്കമ്പനിയില്‍നിന്നും ഇത്തരത്തില്‍ മോശം അനുഭവം തനിക്കുണ്ടായിട്ടില്ലെന്നും ഇനിയൊരിക്കലും താന്‍ തായ് എയര്‍വേയ്‌സില്‍ കയറില്ലെന്നുമാണ് നസ്രിയ പറഞ്ഞത്. വിമാനത്തില്‍ യാത്രക്കിടെ തന്റെ ബാഗ് നഷ്ടമായ വിവരം പറഞ്ഞപ്പോള്‍ വിമാനത്തിലെ ജീവനക്കാര്‍ യാതൊരു ശ്രദ്ധയും പരിഗണനയും നല്‍കിയില്ലെന്നാണ് നസ്രിയയുടെ ആരോപണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ തായ് എയര്‍വേയ്‌സിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. തായ് എയര്‍വേയ്‌സിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

'തായ് എയര്‍വേയ്‌സ് ഏറ്റവും മോശം. ഇതുവരെ ഒരു വിമാനക്കമ്പനിയില്‍നിന്നോ ജീവനക്കാരില്‍നിന്നോ ഇത്രയും മോശം അനുഭവമുണ്ടായിട്ടില്ല. ബാഗ് നഷ്ടപ്പെട്ടു. സഹായത്തിനായി അവരെ സമീപിച്ചപ്പോള്‍ അവര്‍ ഒരു ശ്രദ്ധയും പരിഗണനയും നല്‍കിയില്ല. ഇനി ജീവിതത്തിലൊരിക്കലും തായ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ല'- എന്നാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തായ് എയര്‍വേയ്‌സ് എന്നറിയപ്പെടുന്ന തായ് എയര്‍വേയ്‌സ് ഇന്റര്‍നാഷണല്‍ പബ്ലിക് കമ്പനി ലിമിറ്റഡ് തായ്‌ലന്‍ഡിന്റെ ഫ്‌ളാഗ് കാരിയര്‍ എയര്‍ലൈനാണ്. 2017 മുതല്‍ കമ്പനി നഷ്ടത്തിലാണ്. തായ്‌ലന്‍ഡിലെ ടൂറിസം മെച്ചപ്പെട്ടാല്‍ കരകയറാമെന്നാണ് എയര്‍ലൈന്റെ കണക്കുകൂട്ടല്‍. അതേസമയം, ഒരിടവേളയ്ക്കുശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് നസ്രിയ. നാനി നായകനായെത്തിയ അണ്ടേ സുന്ദരാനികിയാണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Contact the author

Entertainment Desk

Recent Posts

Web Desk 2 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More
Web Desk 3 years ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

More
More