LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

നടി മഞ്ജു വാര്യര്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. പതിനാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി മലയാള സിനിമയിലേക്ക് നടത്തിയ തിരിച്ചുവരവ് ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. തമിഴിലും മലയാളത്തിലുമായി മഞ്ജു സജീവമായി തുടരുകയാണ്. ഇപ്പോഴിതാ, മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞുളള ആരാധികയുടെ കത്താണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം തന്റെ അമ്മ നൃത്തം ചെയ്‌തെന്നും അതിനുകാരണം മഞ്ജു ആന്റിയാണെന്നുമാണ് ആരാധിക കത്തില്‍ പറയുന്നത്. 'ചില സ്‌നേഹപ്രകടനങ്ങള്‍ വിലമതിക്കാനാവാത്തതാണ്' എന്ന അടിക്കുറിപ്പോടെ മഞ്ജു തന്നെയാണ് ആരാധികയുടെ കത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പ്രിയപ്പെട്ട മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ അധികം സിനിമകള്‍ കണ്ടിട്ടില്ല. മമ്മയും പപ്പയും പറഞ്ഞ് നിങ്ങളെ അറിയാം. സുജാതയാണ് ഞാന്‍ കണ്ടിട്ടുളളതില്‍ ഓര്‍ത്തുവയ്ക്കുന്ന ചിത്രം. നിങ്ങള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ പ്രചോദനമാണ് എന്ന് എനിക്കറിയാം. എന്റെ മമ്മ പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും നൃത്തം ചെയ്തു. അതിനുകാരണം നിങ്ങളാണ്. ഒരുപാട് നന്ദി. ഇതുപോലെ നിരവധി ആന്റിമാര്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവന്നതിനുകാരണം നിങ്ങളാണ്. നിങ്ങളെ ഒരുപാടിഷ്ടമാണ്. ഇനിയും ഒരുപാടുപേര്‍ക്ക് പ്രചോദനമാവുക. സ്‌നേഹത്തോടെ ദേവൂട്ടി'-എന്നാണ് കത്തില്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More
Web Desk 3 years ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

More
More