LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹിറ്റ്‌ലറുടെ വാച്ച് ലേലത്തില്‍ വിറ്റത് 8.71 കോടി രൂപയ്ക്ക്

വാഷിംഗ്ടണ്‍: ജര്‍മ്മന്‍ സ്വേഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാച്ച് 8.71 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. മേരിലാന്‍ഡ് ആസ്ഥാനമായുളള അലക്‌സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍സ് എന്ന കമ്പനിയാണ് വാച്ച് വില്‍പ്പനയ്ക്ക് വച്ചത്. ആരാണ് ഈ വാച്ച് വാങ്ങിയത് എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാളാണ്  വാച്ച് വാങ്ങിയതെന്ന് കമ്പനി അറിയിച്ചു.

സ്വസ്തിക് ചിഹ്നവും എ എച്ച് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും വാച്ചില്‍ കൊത്തിവയ്ച്ചിട്ടുണ്ട്. ഒരു ഫ്രഞ്ച് സൈനികനാണ് തങ്ങള്‍ക്ക് ഈ വാച്ച് നല്‍കിയതെന്നും ലോകത്തിലെ തന്നെ ഏറ്റവും പരിചയ സമ്പന്നരായ വാച്ച് നിര്‍മ്മാതാക്കളും ചരിത്രകാരന്മാരും വാച്ചിനെക്കുറിച്ച് ഗവേഷണം നടത്തി അത് ഹിറ്റ്‌ലറുടേതുതന്നെയാണെന്ന് ഉറപ്പുവരുത്തിയതായും അലക്‌സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍ ഹൗസ് വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാസി സൈനിക ഉദ്യോഗസ്ഥരുടെ ഓട്ടോഗ്രാഫുളള ഫോട്ടോകള്‍, ജൂതന്മാരെ തിരിച്ചറിയുന്നതിനായി അണിയിച്ച ജൂഡ് എന്ന് എഴുതിയ വസ്ത്രങ്ങള്‍, ഹിറ്റ്‌ലറിന്റെ കാമുകി ഈവാ ബ്രൗണിന്റെ ഗൗണ്‍ തുടങ്ങിയവരും ഇതേ ലേലക്കമ്പനി ലേലം ചെയ്തിട്ടുണ്ട്. ലേലവിവരം പുറത്തായതോടെ അലക്‌സാണ്ടര്‍ ഹിസ്‌റ്റോറിക്കല്‍ ഓക്ഷന്‍ ഹൗസിന്റെ നടപടിയെ അപലപിച്ച് ജൂത നേതാക്കള്‍ രംഗത്തെത്തി. ജൂതരുടെ രക്തക്കറ പുരണ്ടവയാണ് കമ്പനി ലേലത്തില്‍ വില്‍ക്കുന്നതെന്നും വെറുപ്പുളവാക്കുന്ന നടപടിയാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായതെന്നുമാണ് ജൂത നേതാക്കള്‍ പറയുന്നത്. നാസി ഇനങ്ങളെല്ലാം ലേലത്തില്‍നിന്ന് ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Contact the author

International Desk