LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വൃത്തികേടുകള്‍ എഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗായിക രഞ്ജിനി ജോസ്

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെപ്പറ്റി പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക രഞ്ജിനി ജോസ്. താന്‍ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് ഒരു സ്ഥലത്തും പറയാറില്ല, ഒരു പ്രോഗ്രാമിനും പോയി പ്രശ്‌നമുണ്ടാക്കിയിട്ടില്ല, എന്നിട്ടും കുറച്ചുമാസങ്ങളായി മഞ്ഞപത്രങ്ങള്‍ തന്നെ ടാര്‍ഗെറ്റ് ചെയ്യുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് രഞ്ജിനി പറയുന്നു. ഒരു പുരുഷ സുഹൃത്തിനൊപ്പം ഫോട്ടോ എടുത്താല്‍ അവനെ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നല്ല അര്‍ത്ഥമെന്നും ഇത്തരത്തില്‍ വൃത്തികേടുകള്‍ എടുതുന്നതിന് ഒരു പരിധിയില്ലേ എന്നും അവര്‍ ചോദിക്കുന്നു. മഞ്ഞപ്രത്രക്കാരെക്കൊണ്ട് വലിയ ശല്യമാണെന്നും ഇത്തരത്തില്‍ വായില്‍തോന്നുന്നതെല്ലാം എഴുതുന്നവര്‍ക്കെതിരെ നിയമം വരണമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

രഞ്ജിനിയുടെ വാക്കുകള്‍

ഒരു ബന്ധവുമില്ലാത്ത വ്യാജ വാര്‍ത്തകള്‍ നമ്മളെപ്പറ്റി വരികയാണ്. ഇത് വായിക്കുന്നവര്‍ക്ക് രസമാണ്. കാരണം സെലിബ്രിറ്റികളെക്കുറിച്ച് എന്തെങ്കിലും വൃത്തികേട് പറയുന്നത് ഒരു സ്‌കൂപ്പാണ്. അതെഴുന്ന മഞ്ഞപ്പത്രക്കാര്‍ക്കാണെങ്കിലും വായിക്കുന്ന ഒരു പണിയുമില്ലാത്തവര്‍ക്കാണെങ്കിലും ഇത് രസമുളള കാര്യാണ്. പക്ഷേ മനസിലാക്കേണ്ട കാര്യമിതാണ്. എല്ലാവരും മനുഷ്യരാണ്. നിങ്ങളെപ്പോലെ തന്നെ ഭക്ഷണം കഴിച്ചും ജോലി ചെയ്തും ജീവിക്കുന്നവരാണ് മറ്റുളളവരും. എന്റെ ഒരു ഓര്‍മ്മയില്‍ എവിടെയും എന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് പറയാത്ത ഒരാളാണ് ഞാന്‍. അല്ലെങ്കില്‍ ഒരു പ്രോഗ്രാമിനുപോയി പ്രശ്‌നമുണ്ടാക്കിയെന്നോ, സമയത്തിന് പോയില്ലെന്നോ എനിക്കെതിരെ ഒരു പരാതിയുമില്ല. പിന്നെ എന്തിനാണ് കുറച്ചുമാസങ്ങളായിട്ട് എന്നെ ഇങ്ങനെ ടാര്‍ഗെറ്റ് ചെയ്യുന്നത് എന്നെനിക്ക് മനസിലാവുന്നില്ല.

ഒരു ആണിന്റെ കൂടെ ഒരു ഫോട്ടോ ഇട്ടാല്‍ ഉടനെ അവനുമായി എനിക്ക് ബന്ധമുണ്ടെന്നും ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്നുമല്ല അതിന്റെ അര്‍ത്ഥം. ഞാന്‍ ചേച്ചിയെപ്പോലെ കാണുന്ന ഒരാളുടെ കൂടെയുളള ചിത്രം പങ്കുവെച്ചപ്പോള്‍ അത് ഞങ്ങള്‍ രണ്ടാളും വിവാഹം കഴിക്കുന്നതുപോലെയും ലെസ്ബിയന്‍ ആണെന്നുംവരെ ആക്കി. ലെസ്ബിയനിസം അല്ലെങ്കില്‍ ഹോമോ സെക്ഷ്വാലിറ്റി കേരളത്തെ സംബന്ധിച്ച് പുതിയ വാക്കാണ്. അതുകൊണ്ട് കണ്ടിടത്തെല്ലാം ആ വാക്ക് വിതറുകയാണോ? നിങ്ങള്‍ക്ക് സുഹൃത്തുക്കളും കുടുംബവുമില്ലേ? എല്ലാത്തിന്റേയും അടിസ്ഥാനം ലൈംഗികതയാണോ? അല്ലെങ്കില്‍ വൃത്തികേടാണോ? മഞ്ഞപ്പത്രത്തില്‍ ജോലി ചെയ്യുന്നവരൊക്കെ ഇത്രയും ഇടുങ്ങിയ ചിന്താഗതിയോടെയാണോ വളര്‍ന്നിരിക്കുന്നത്. ഇങ്ങനെ വൃത്തികേട് എഴുതുന്നതിന് ഒരു പരിധിയില്ലേ? 

തീര്‍ച്ചയായും ഇതിനെതിരെ നിയമം വരണം. ഒരുപാടാളുകള്‍ ഈ മഞ്ഞപ്പത്രക്കാരെക്കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. പ്രതികരിച്ചാല്‍ കൂടുതല്‍ വഷളാവും എന്നുകരുതിയാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്. പക്ഷേ ഇത്രയും വൃത്തികേടുകള്‍ എഴുതുന്നതിനേക്കാള്‍ വലുതല്ല ഞാന്‍ പ്രതികരിക്കുന്നത്. എല്ലാവര്‍ക്കും പ്രതികരിക്കാന്‍ പറ്റണം. ഇങ്ങനെ വായില്‍വരുന്നത് മുഴുവന്‍ എഴുതുന്നവര്‍ക്കെതിരെ നിയമം വരണം. ഇതാണ് എന്റെ നിലപാട്. എല്ലാവരുടെയും ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 weeks ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 2 weeks ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More