LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാക് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 6 മരണം

Representational Image

കാബൂള്‍: പാകിസ്ഥാന്‍ ആര്‍മി കമാന്‍ഡര്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലിയും അഞ്ചുപേരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബലൂചിസ്ഥാനിലെ ലാസ്‌ബെല മേഖലയിലാണ് തകര്‍ന്നുവീണത്. ബലൂചിസ്ഥാനിലെ വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഈ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബാലുചിസ്ഥാന്‍ വിമതര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കുകയോ ഉത്തവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാന്‍റെയും പാകിസ്ഥാന്‍റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ വിമത നീക്കം തടയുന്നതിനായി ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലിയുടെ നേതൃത്വത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ഫ്രാസ് അലി യാത്ര ചെയ്ത ഹെലികോപ്റ്റര്‍ വിമതര്‍ വെടിവെച്ചിട്ടതെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്‌. കറാച്ചിയില്‍ നിന്ന് പുറപ്പെട്ട എ.എസ് 350 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ബ്രിഗേഡ് അംജദ് ഹനീഫ്, മാജ് സഈദ്, മാജ് തല്‍ഹ, നായ്ക് മുദസിര്‍ തുടങ്ങിയവരായിരുന്നു ഹെലികോപ്റ്ററിനുള്ളിലുണ്ടായിരുന്നതെന്ന് പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More