LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അര്‍ജുന്‍ റെഡ്ഡി ഭയപ്പെടുത്തുന്ന സിനിമയെന്ന് അനന്യാ പാണ്ഡെ, അതില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് വിജയ് ദേവരകൊണ്ട

മുംബൈ: 2017-ല്‍ പുറത്തിറങ്ങിയ അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട എന്ന നടനെ തെന്നിന്ത്യയില്‍ ശ്രദ്ധേയനാക്കിയത്. ചിത്രം വലിയ വിജയമായതിനുപിന്നാലെ തമിഴിലേക്കും തെലുങ്കിലേക്കുമെല്ലാം റീമേക്ക് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധതയും ടോക്‌സിക് മസ്‌കുലിനിറ്റിയും അന്നുതന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി അനന്യാ പാണ്ഡെ. സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലായിരുന്നു അനന്യയുടെ പ്രതികരണം.

'അര്‍ജ്ജുന്‍ റെഡ്ഡിയിലെ പാട്ടുകള്‍ എനിക്കിഷ്ടമായി. പക്ഷേ അതിലെ റിലേഷന്‍ഷിപ്പ് ഒട്ടും സ്വീകാര്യമല്ല. അങ്ങനെയൊന്നില്‍ ഞാന്‍ ഒട്ടും ഒക്കെയായിരിക്കില്ല.പേടിപ്പെടുത്തുന്ന ഒന്നാണത്. സിനിമയില്‍ ഇത്തരം ബന്ധങ്ങള്‍ കാണുമ്പോള്‍ അതൊന്നും പ്രശ്‌നമല്ല എന്നും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയാവുന്നതില്‍ കുഴപ്പമില്ല എന്നും ആളുകള്‍ ചിന്തിക്കും. കാരണം, സിനിമയ്ക്ക് ആളുകളെ അത്രമേല്‍ സ്വാധീനിക്കാനാവും'-എന്നാണ് അനന്യാ പാണ്ഡെ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍, സിനിമയില്‍ സ്ത്രീവിരുദ്ധമായി ഒന്നുംതന്നെയില്ലെന്നാണ് അര്‍ജ്ജുന്‍ റെഡ്ഡിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് ദേവരകൊണ്ട പറയുന്നത്. 'അര്‍ജ്ജുന്‍ റെഡ്ഡി എന്ന കഥാപാത്രത്തെ ജഡ്ജ് ചെയ്യാന്‍ നിന്നാല്‍ എനിക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കില്ല. അതില്‍ സ്ത്രീവിരുദ്ധമായി എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രണ്ടുപേരുടെ വളരെ യുണീക്കായ ഒരു റിലേഷന്‍ഷിപ്പായി മാത്രമേ അതിനെ കാണാന്‍ സാധിക്കു. അത് അവരുടെ റിലേഷന്‍ഷിപ്പാണ്. അവര്‍ക്കത് സ്‌നേഹമായിരുന്നു. അര്‍ജ്ജുന്‍ റെഡ്ഡി ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാന്‍ ആളല്ല'-എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ പ്രതികരണം.

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More