LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലെസ്ബിയൻ പ്രണയകഥയുമായി 'ഹോളി വൂണ്ട്'; ട്രെയിലർ പുറത്ത്

സ്വവര്‍ഗാനുരാഗം പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ ഇന്ത്യയിലിറങ്ങിയിട്ടുണ്ട്. ഈ പട്ടികയില്‍ മലയാള സിനിമകളുടെ പ്രാതിനിധ്യവും ഒട്ടും ചെറുതല്ല. ലെസ്ബിയൻ പ്രണയം പ്രമേയമാക്കുന്ന ‘ഹോളി വൂണ്ട്’ ആണ് ഏറ്റവും പുതുതായി മലയാളത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന സ്വവര്‍ഗാനുരാഗ സിനിമ. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രമേയം സംബന്ധിച്ച് സമൂഹ മാധ്യങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ഹോളി വൂണ്ട് ഓ​ഗസ്റ്റ് 12-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത വിനോദ്, സാബു പ്രൗദീൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌'ഹോളി വൂണ്ട്' കഥ പറഞ്ഞ് പോകുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ചിത്രം ഓർമപ്പെടുത്തുന്നു.

എന്നാല്‍, ലെസ്ബിയൻ പ്രണയകഥ പറയുന്ന ആദ്യത്തെ മലയാള സിനിമയല്ല ‘ഹോളി വൂണ്ട്’. ലിജി ജെ. പുല്ലപ്പള്ളി സംവിധാനം ചെയ്ത 'സഞ്ചാരം' എന്ന സിനിമയും രണ്ടു സ്ത്രീകള്‍ തമ്മിലുള്ള സ്വവര്‍ഗാനുരാഗം തുറന്നു കാണിച്ച സിനിമയായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല.

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More