LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമകള്‍ തുടരെത്തുടരെ പരാജയപ്പെട്ടപ്പോള്‍ കാനഡയിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു-അക്ഷയ് കുമാര്‍

മുംബൈ: കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിനുപിന്നിലെ കാരണം തുറന്നുപറഞ്ഞ് നടന്‍ അക്ഷയ് കുമാര്‍. തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയത്താണ് കാനഡയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അവിടെചെന്ന് ജോലി ചെയ്ത് ജീവിക്കാനായിരുന്നു തീരുമാനമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ക്ക് ഇരയാവുന്നയാളാണ് അക്ഷയ് കുമാര്‍. ദേശീയതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന 'കനേഡിയന്‍ കുമാര്‍' എന്നാണ് ട്രോളന്മാര്‍ അക്ഷയ് കുമാറിനെ വിളിക്കുന്നത്.

'കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. പതിനാല്- പതിനഞ്ച് സിനിമകളാണ് പരാജയപ്പെട്ടത്. അപ്പോള്‍ മറ്റെവിടേക്കെങ്കിലും മാറുന്നതിനേക്കുറിച്ച് ചിന്തിച്ചിരുന്നു. കാനഡയില്‍ താമസിച്ചിരുന്ന ഒരു സുഹൃത്താണ് അങ്ങോട്ടേക്ക് പോകാന്‍ നിര്‍ദേശിച്ചത്. നിരവധി ഇന്ത്യക്കാര്‍ കാനഡയിലേക്ക് ജോലിക്കായി പോകുന്നുണ്ട്. അവര്‍ പക്ഷേ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട് ഇവിടെ വിധി തുണയ്ക്കുന്നില്ലെങ്കില്‍ കാനഡയിലേക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. അപേക്ഷിച്ചപ്പോള്‍ കനേഡിയന്‍ പൗരത്വവും ലഭിച്ചു'-അക്ഷയ് കുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ തന്റെ സിനിമകള്‍ വീണ്ടും വിജയിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ തീരുമാനം മാറ്റിയെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. 'ശരിയാണ്. എനിക്ക് കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉണ്ട്. ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാനുപയോഗിക്കുന്ന രേഖയല്ലേ അത്. നോക്കൂ, ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. നികുതികളെല്ലാം അടച്ച് ഞാന്‍ ഇവിടെയാണ് താമസിക്കുന്നത്. എന്നെ വിമര്‍ശിക്കുന്നവരോട്, ഞാന്‍ ഇന്ത്യക്കാരനാണ് എപ്പോഴും അങ്ങനെതന്നെയായിരിക്കും എന്ന് പറയാനാഗ്രഹിക്കുകയാണ്'- അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍ തുടങ്ങിയ അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു.

Contact the author

Entertainment Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More