LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിഗൂഢത ഒളിപ്പിച്ച് പൃഥ്വിരാജിന്‍റെ 'തീര്‍പ്പ്'

നിഗൂഢത ഒളിപ്പിച്ച് പൃഥ്വിരാജിന്‍റെ 'തീര്‍പ്പ്' ട്രെയ്‌ലര്‍ പുറത്ത്. പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കൊലപാതകവും പ്രതികാരവുമൊക്കെയാണ് 'തീര്‍പ്പ്' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ടാഗ്‍ലൈനോടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. മുരളിഗോപി തിരക്കഥയൊരുക്കുന്ന ചിത്രംകൂടിയാണ് തീര്‍പ്പ്‌.

ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. പഴയ സുഹൃത്തുക്കളുടെ ഒത്തുകൂടലും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ട്രെയ്‌ലറില്‍ കാണാനാവുക. ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈക്കോളജി ത്രില്ലര്‍ വിഭാഗത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 'കമ്മാര സംഭവ'ത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് തീര്‍പ്പ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി ഗാനങ്ങള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നതും മുരളി ഗോപിയാണ്. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഷാജി കൈലാസ് ഒരുക്കുന്ന 'കാപ്പ' എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'കൊട്ട മധു' ആയി മാസ് ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലുള്ളത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. 'കാപ്പ നിതീയല്ല, നിയമമാണ്' എന്നാണ് ചിത്രത്തിന് ടാഗ് ലൈനായി നല്‍കിയിരിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More