LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെന്നിന്ത്യന്‍ നടി തൃഷ രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ചെന്നൈ: തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. രാഷ്ട്രീയ സാധ്യതകളെല്ലാം പരിശോധിച്ചതിനുശേഷം ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരാനാണ് അവര്‍ തീരുമാനിച്ചതെന്നാണ് വാര്‍ത്ത. കോണ്‍ഗ്രസ് നേതാക്കളുമായി നടി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായും വാര്‍ത്തയുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നടിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 

എംജിആര്‍, ജയലളിത, കമല്‍ഹാസന്‍, വിജയകാന്ത്, ഖുഷ്ബു തുടങ്ങി സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ നിരവധിയാണ്. ഇക്കൂട്ടത്തിലേക്കാണ് തൃഷയുമെത്തുന്നത്. ജനങ്ങളെ സഹായിച്ചുകൊണ്ടുളള നടന്‍ വിജയ്‌യുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ നടി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനാണ് നടിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിക്രം,  ജയം രവി, ഐശ്വര്യാ റായ്, കാര്‍ത്തി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുന്തവി രാജ്ഞിയായാണ് തൃഷ വേഷമിടുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More