LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്റെ സിനിമകള്‍ ഇഷ്ടമല്ലെങ്കില്‍ കാണേണ്ട, താര കുടുംബത്തില്‍ ജനിച്ചത് എന്റെ തെറ്റല്ല- ആലിയാ ഭട്ട്

മുംബൈ: തന്റെ സിനിമകള്‍ ഇഷ്ടമല്ലെങ്കില്‍ ആരും കാണേണ്ടതില്ലെന്ന് നടി ആലിയാ ഭട്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇപ്പോഴുളള നിലയിലെത്തിയതെന്നും താരകുടുംബത്തില്‍ ജനിച്ചു എന്നത് തന്റെ തെറ്റല്ല എന്നും നടി പറഞ്ഞു. നെപ്പോട്ടിസവുമായി ബന്ധപ്പെട്ട് വരുന്ന വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആലിയ.

'നെപ്പോട്ടിസം എല്ലായിടത്തുമുണ്ട്. നിങ്ങളുടെ ബന്ധങ്ങളുപയോഗിച്ച് അവരുടെ സ്വാധീനത്തോടെ ഒരു സ്ഥാനത്ത് എത്തിപ്പെടുന്നതാണ് നെപ്പോട്ടിസം എന്നാണ് എന്റെ അറിവ്. സിനിമയിലെ നെപ്പോട്ടിസം മാത്രമേ ചര്‍ച്ചയാകുന്നുളളു. ഞാന്‍ പ്രിവിലേജ്ഡ് ആയ ഒരു കുടുംബത്തില്‍നിന്നാണ് വരുന്നത്. കുടുംബത്തിലുളളവര്‍ക്ക് സിനിമയുമായി ബന്ധമുണ്ട്. അതുകൊണ്ട് എന്നെ നേരത്തെ തന്നെ ആളുകള്‍ തിരിച്ചറിയുന്നുണ്ടാവും. പക്ഷേ, എന്റെ സിനിമകള്‍ വിജയിക്കണമെങ്കില്‍ ഞാന്‍ തന്നെ കഷ്ടപ്പെടണ്ടേ? ജനങ്ങളല്ലേ ആ സിനിമ വിജയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്? ഞാന്‍ ആ സക്‌സസ് പ്രേക്ഷകരില്‍നിന്ന് തട്ടിപ്പറിച്ചതല്ല. അവരെനിക്ക് തന്നതാണ്. ഒരുപാട് കഷ്ടപ്പെട്ടുതന്നെയാണ് ഇപ്പോഴുളള സ്ഥാനത്തെത്തിയത്.'-ആലിയ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ആദ്യമെല്ലാം ഇത്തരം ആരോപണങ്ങള്‍ എന്നെ തളര്‍ത്തിയിരുന്നു. ശരിയാണ്, താര കുടുംബത്തില്‍ ജനിച്ചതുകൊണ്ട് ആദ്യമൊക്കെ സിനിമയില്‍ അവസരം ലഭിക്കുക എളുപ്പമായിരുന്നു. പക്ഷേ സിനിമാ കുടുംബത്തില്‍ ജനിക്കുക എന്നത് എന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കാര്യമല്ലല്ലോ? എന്റെ സിനിമകള്‍ കാണാന്‍ താല്‍പ്പര്യമില്ലെങ്കില്‍ കാണേണ്ട എന്നേ എനിക്ക് പറയാനാവുകയുളളു. ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. വിമര്‍ശിക്കുന്നവര്‍ക്കുളള മറുപടി എന്റെ ഗംഗുഭായ് കത്തിയാവാഡി പോലുളള സിനിമകളാണ്'-ആലിയാ ഭട്ട് കൂട്ടിച്ചേര്‍ത്തു. 

ജസ്മീത് കെ റീന്‍ സംവിധാനം ചെയ്ത ഡാര്‍ലിംഗ്‌സാണ് ആലിയയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഷെഫാലി ഷാ, വിജയ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസായത്. രണ്‍ബീര്‍ കപൂറിനൊപ്പമുളള ബ്രഹ്‌മാസ്ത്രയാണ് ആലിയയുടെ ഇനി പുറത്തിറങ്ങാനുളള ചിത്രം. 

Contact the author

Entertainment Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More