LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാവനക്ക് ആശംസകള്‍; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ദുൽഖർ

കൊച്ചി: ഭാവന പ്രധാനവേഷത്തിലെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ഫസ്റ്റ് ലുക്ക് പങ്കുവെച്ച് നടന്‍ ദുൽഖർ സല്‍മാന്‍. ഇത് മധുരമുള്ള ഒരു സിനിമയാണെന്ന് കരുതുന്നു. ഭാവന, ഷറഫുദ്ദീന്‍, റെനീഷ്, ആദിൽ, രാജേഷ് തുടങ്ങി സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദുൽഖർ സല്‍മാന്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. ഭാവനയും ഷറഫുദ്ദീനുമാണ് പോസ്റ്ററിലുള്ളത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവാഗതനായ ആദില്‍ മൈമുനാഥ് അഷ്‌റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറലില്‍ റെനീഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആദില്‍ അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം. അരുണ്‍ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ്, നിശാന്ത് രാംടെകെ എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറാണ് വരികളെഴുതുന്നത്. 2017-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണാണ് ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം.

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 weeks ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 2 weeks ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More