LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

‘നക്ഷത്തിരം നകർകിരത്': പാ രഞ്ജിത്ത് ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ - അനുരാഗ് കശ്യപ്

ചെന്നൈ: കാളിദാസ് ജയറാം നായകനായെത്തുന്ന 'നക്ഷത്തിരം നകർകിരതെ'ന്ന സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണിതെന്ന് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. ഇന്നലെ സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത കോപ്പിയുടെ പ്രിവ്യൂ നടന്നിരുന്നു. ഇത് കണ്ടതിനുപിന്നാലെയാണ് അനുരാഗ് കശ്യപ് പാ രഞ്ജിത്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. 

'വളരെ മനോഹരമായ സിനിമയാണ് നക്ഷത്തിരം നകർകിരത്. പാ രഞ്ജിത്ത് സിനിമയോട് 100 ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തിയിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള സിനിമയാണിത്‌. മുന്‍വിധികളെയും വിദ്വേഷത്തെയും എങ്ങനെയാണ് പ്രണയം അതിജീവിക്കുകയെന്ന് സിനിമയില്‍ കാണാന്‍ സാധിക്കും'- അനുരാഗ് കശ്യപ് പറഞ്ഞു. അതേസമയം, തന്‍റെ സിനിമയാണ് തന്‍റെ രാഷ്ട്രീയമെന്ന് കഴിഞ്ഞ ദിവസം പാ രഞ്ജിത്ത് പറഞ്ഞിരുന്നു. തന്‍റെ സിനിമകള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ഉള്ളിലേക്ക് എടുക്കാറില്ലെന്നും മലയാളി പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും പാ രഞ്ജിത്ത് പറഞ്ഞിരുന്നു.  ‘നക്ഷത്തിരം നകർകിരതി'ന്‍റെ പ്രേമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴായിരുന്നു പാ രഞ്ജിത്ത് തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘പ്രണയവും ഒരു രാഷ്ട്രീയമാണ്’ എന്ന ടാഗ്‌ലൈനാണ് സിനിമക്ക് നല്‍കിയിരിക്കുന്നത്. പ്രണയത്തിനുപിന്നിൽ സമൂഹം മെനയുന്ന കഥകളാണ് സിനിമയില്‍ ചർച്ച ചെയ്യുന്നത്. 'സർപട്ട പരമ്പരൈ' എന്ന സിനിമക്ക് ശേഷം പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നക്ഷത്തിരം നകർകിരത്'. പാ രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും ചേര്‍ന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുക

Contact the author

Entertainment Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More