LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി 'ഓപ്പറേഷന്‍ താമര' അവസാനിപ്പിച്ചാല്‍ പെട്രോള്‍, ഡീസല്‍ വില കുറയും - ആം ആദ്മി എം എല്‍ എ

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന്‍ താമര അവസാനിപ്പിച്ചാല്‍ പെട്രോള്‍ ഡീസല്‍ വില കുറയുമെന്ന് ആം ആദ്മി എം എല്‍ എ അതിഷി മര്‍ലേന. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എം എല്‍ എമാരെ വിലക്കെടുക്കുന്ന ഒപ്പറേഷന്‍ താമരയെക്കുറിച്ച് അന്വേഷണവേണമെന്ന് സി ബി ഐയ്ക്ക് പരാതി നല്‍കുമെന്നും അതിഷി മര്‍ലേന പറഞ്ഞു. 'ഏതെങ്കിലും സംസ്ഥാനത്ത് ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ അവര്‍ ഓപ്പറേഷന്‍ താമര ആരംഭിക്കും. കോടിക്കണക്കിന് രൂപയാണ് ബിജെപി ഇതിനായി ഉപയോഗിക്കുന്നത്. ഈ തുകയെവിടുന്നാണ് ലഭിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കണം. ഇന്ധന വില കൂട്ടുകയും സാധാരണക്കാരെ കൊള്ളയടിക്കുകയുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. നികുതി വരുമാനം രാജ്യത്തിന്‍റെ വികസന പ്രവര്‍ത്തനത്തിനായാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ഈ തുക ഉപയോഗിക്കുന്നത്' - അതിഷി മര്‍ലേന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആം ആദ്മി എം എല്‍ എമാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് കഴിഞ്ഞയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തതെന്നും സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.ഇതിനുപിന്നലെയാണ്  അതിഷി മര്‍ലേന ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ ഡല്‍ഹിയില്‍ ബിജെപി ലക്ഷ്യം വെച്ച ഓപ്പറേഷന്‍ താമര പരാജയപ്പെട്ടെന്നും അതിഷി പറഞ്ഞു.

Contact the author

National Desk