LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പരസ്യങ്ങളില്‍ വെളുത്ത മോഡലുകളെ അഭിനയിപ്പിക്കില്ല; തദ്ദേശിയരെ വളര്‍ത്തിക്കൊണ്ട് വരും - നൈജീരിയ

വിദേശ മോഡലുകളെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് നൈജീരിയ. വെളുത്ത നിറമുള്ള മോഡലുകളും രാജ്യത്തിനു പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരെയും ഇനിമുതല്‍ നൈജീരിലെ പരസ്യങ്ങളില്‍ അഭിനയിപ്പിക്കേണ്ടതില്ലെന്നാണ് അഡ്വെര്‍ടൈസ്‌മെന്റ് റെഗുലേറ്റര്‍ ബോര്‍ഡിന്റെ തീരുമാനം. വരുന്ന ഒക്ടോബര്‍ മുതല്‍ രാജ്യത്ത് നിയന്ത്രണം ബാധകമാണെന്ന് അഡ്വെര്‍ടൈസ്‌മെന്റ് റെഗുലേറ്റര്‍ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇത് രാജ്യത്തെ തദ്ദേശീയരായ പൌരന്മാരുടെ ദേശിയ വികാരങ്ങളില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

രാജ്യത്തുള്ളവരെ തന്നെ പരസ്യത്തില്‍ അഭിനയിക്കാനായി തെരഞ്ഞെടുക്കുമ്പോള്‍ അത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നൈജീരിയന്‍ ബ്രാന്‍ഡുകളില്‍ പോലും വിദേശിയരാണ് അഭിനയിക്കുന്നത്. ഈ രീതി അവസാനിപ്പിക്കണം. കഴിഞ്ഞ ഒരു 8-10 വര്‍ഷത്തിനിടയിലുള്ള പരസ്യങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ അഭിനയിക്കുന്നത് വിദേശിയരാണ്. പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത് ബ്രിട്ടീഷ്‌ ഉച്ചാരണമുള്ളവരാണ്. ഇത് തദ്ദേശിയരെ പിന്നോട്ടടിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രാദേശിക പ്രതിഭകളെ വളര്‍ത്തിക്കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയുള്ള ആദ്യ ചുവടുവെപ്പാണിത്. രാജ്യത്തെ പരസ്യ വ്യവസായം ഇതിലൂടെ വളരുമെന്നാണ് കരുതുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിനോദ, മാധ്യമ വ്യവസായത്തിൽ ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തിൽ വളരുമെന്ന മാര്‍ക്കറ്റായി നൈജീരിയ മാറും- അഡ്വെര്‍ടൈസ്‌മെന്റ് റെഗുലേറ്റര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിലുള്ള പരസ്യങ്ങള്‍ക്ക് തുടരാന്‍ സാധിക്കും. എന്നാല്‍ അതിന്‍റെ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെ പുതുക്കാനുള്ള അപേക്ഷ സ്വീകരില്ലെന്നും അഡ്വെര്‍ടൈസ്‌മെന്റ് റെഗുലേറ്റര്‍ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ കുറെ കാലമായി സമൂഹത്തില്‍ മികച്ച മാറ്റങ്ങളുണ്ട്. പുതിയ തലമുറക്കുള്ളില്‍ അഭിമാനബോധം ഉയര്‍ന്നുവരുന്നുണ്ട്. പരസ്യങ്ങളില്‍ അഭിനയിക്കാന്‍ നമ്മുടെ രാജ്യത്ത് നിരവധി കലാകാരന്മാരുണ്ടെന്നും നൈജീരിയയിലെ പരസ്യ ഏജന്‍സികളുടെ അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീവ് ബാബേക്കോ പറഞ്ഞു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More