മഞ്ജു വാര്യറെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന 'ആയിഷ' എന്ന ഇൻഡോ - അറബിക് ചിത്രത്തിന്റെ സോംഗ് ടീസർ റീലീസായി. മഞ്ജു വാര്യരുടെ ജന്മദിനം പ്രമാണിച്ചാണ് 'കണ്ണിലെ കണ്ണിലെ' എന്ന ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രഭുദേവയാണ് ഡാൻസ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ എഴുതിയ വരികള്‍ അഹി അജയൻ ആണ് ചിത്രത്തിനായി പാടുന്നത്.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി മറ്റനേകം ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് -ഹിന്ദി ചിത്രമായ 'ലിഗറിനു' ശേഷം വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് 'ആയിഷ'. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൃഷ്ണ ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.