LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചാബില്‍ 10 എഎപി എം എല്‍ എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തു - അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹി: പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ബിജെപി ഓപ്പറേഷന്‍ താമരയുടെ ഭാഗമായി 10 എം എല്‍ എമാരെ സമീപിച്ചെന്നും 25 കോടി രൂപയാണ് എം എല്‍ എമാര്‍ക്ക് വാഗ്ദനം ചെയ്തതെന്നും അരവിന്ദ് കേജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ജനാധിപത്യത്തെ വിലക്കെടുക്കാന്‍ ശ്രമിക്കുകയാണ്. എം എല്‍ എമാരെ വിലക്കെടുക്കുകയാണ് ബിജെപി ചെയ്യുന്നത്. നേരത്തെ ഡല്‍ഹിയിലെ മന്ത്രിസഭയെ തകര്‍ക്കാന്‍ ബിജെപി എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടപ്പോള്‍ പഞ്ചാബിലെ എം എല്‍ എമാരെ ബിജെപി ലക്‌ഷ്യം വെച്ചിരിക്കുകയാണെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ മാസം ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എം എല്‍മാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞിരുന്നു. പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തതെന്നും സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു. കൂടാതെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തനിക്കെതിരെ ദേശിയ അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാമെന്നും ബിജെപിയില്‍ ചേര്‍ന്നാല്‍ മുഖ്യമന്ത്രിയാക്കുമാമെന്നും ബിജെപിയിലെ മുതിര്‍ന്ന നേതാവ് തന്നോട് പറഞ്ഞുവെന്നും മനീഷ് സിസോദിയ പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More