LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദിലീപ് എന്നെ ഒരു പാട്ടില്‍നിന്ന് മാറ്റിയിട്ടുണ്ട്, അതൊരിക്കലും മറക്കാനാവില്ല- കൈതപ്രം ദാമോദരന്‍ നമ്പൂതിരി

നടന്‍ ദിലീപില്‍നിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദിലീപ് തന്നെ എഴുതിക്കൊണ്ടിരുന്ന ഒരു പാട്ടില്‍നിന്ന് മാറ്റിയിട്ടുണ്ടെന്നും അതൊന്നും തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും കൈതപ്രം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൈതപ്രത്തിന്റെ വെളിപ്പെടുത്തല്‍.

ദിലീപിന്റെ സിനിമകള്‍ക്ക്, സല്ലാപം മുതല്‍ താങ്കള്‍ പാട്ടുകളെഴുതിത്തുടങ്ങിയിട്ടുണ്ട്. പൊന്നില്‍കുളിച്ചുനിന്നു ചന്ദ്രികാ വസന്തം എന്ന ഗാനം ദിലീപിന് ഒരുപാട് മൈലേജുണ്ടാക്കിയ ഗാനമാണ്. തിളക്കത്തിലെ നീയൊരുപുഴയായ് തഴുകുമ്പോള്‍ എന്ന ഗാനം പി ജയചന്ദ്രന് തിരിച്ചുവരവ് നല്‍കിയ ഗാനമായിരുന്നല്ലോ എന്ന ചോദ്യത്തിനായിരുന്നു കൈതപ്രത്തിന്റെ മറുപടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നിര്‍ഭാഗ്യവശാല്‍ ദിലീപിനുമാത്രം അക്കാര്യം അറിയില്ല. ദിലീപ് എന്നെ ഒരു പാട്ടില്‍നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല. ഞാന്‍ ഒരു പാട്ടെഴുതിക്കൊണ്ടിരുന്നതാണ്. അപ്പോള്‍ ഒന്നുമതി. അടുത്തത് വേറൊരു നമ്പൂതിരി എഴുതട്ടേ എന്ന് പറഞ്ഞു അയാള്. എന്നിട്ട് ഹരിയെക്കൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോരാ എന്നാണ് പുളളിക്ക്. അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എത്രയോ പടങ്ങള്‍ ഞാന്‍ അയാള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്. പക്ഷേ അയാളത് മറന്നു. എല്ലാം മറന്നിട്ട് എന്നെ ഒരു പടത്തില്‍നിന്ന് അയാള് മാറ്റി. ഞാന്‍ 460 പടം ചെയ്തിട്ടുണ്ട്. പിന്നെയാണോ ഇയാള്‍ എന്നെ ഒരു പടത്തില്‍നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമാക്കാരുടെ വിഡ്ഢിത്തങ്ങള്‍. എഴുത്തിനുപിന്നിലെ വലിയ തപസിനെക്കുറിച്ചൊന്നും ഈ പിളേളര്‍ക്ക് അറിയില്ല. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതമൊക്കെയുണ്ട് അതിനകത്ത്'- കൈതപ്രം പറഞ്ഞു.

Contact the author

Web Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More