വീഡിയോ കോൺഫ്രൻസിന് ഉപോയഗിക്കുന്ന സൂം ആപ്പ് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് സൂം ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആവശ്യത്തിനായി സൂം ഉപയോഗിക്കുമ്പോൾ ജാഗ്രതവേണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ആപ്പ് ഉപയോഗിക്കുന്നവർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോൺഫ്രൻസിലേക്ക് ആരെയും അനധികൃതമായി പ്രവേശിപ്പിക്കരുത്. ഓരോ തവണ ഉപയോഗിക്കുമ്പോഴും പുതിയ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിക്കണമെന്നും നിർദേശിച്ചു.
Also Read
ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കമ്പനികളും വ്യക്തികളും വ്യാപകമായി സൂം ആപ്പ് ഉപയോഗിക്കുന്നത്. കൂടാതെ ഓൺലൈൻ ക്ലാസുകൾക്കും സൂം ആപ്പാണ് ഏറ്റവും അധികം ഉപയോഗിക്കുന്നതും . കമ്പനികൾ ജീവനക്കാരുമായി ബന്ധപ്പെടുന്നതിനാണ് സൂം ഉപയോഗിക്കുന്നത്. എത്ര പേരെയും വീഡിയോ കോൺഫ്രൻസിൽ ഉപയോഗപ്പെടുത്താം എന്നതാണ് സൂമിന്റെ പ്രത്യേകത. ഇന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയതും സൂം ആപ്പ് ഉപയോഗിച്ചായിരുന്നു