LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇ-നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് തുടങ്ങി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗവും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും, തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്റെ വാർഡ് പുനർനിർണ്ണയ ബില്ലവതരണവുമാണ് ഈ സമ്മേളന കാലയളവിലെ പ്രധാന ഇനങ്ങൾ.

ഇ- നിയമസഭ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ട പ്രയാണത്തിനാണ് ഈ സമ്മേളനം തുടക്കം കുറിച്ചിരിക്കുന്നത്. 'കടലാസ് രഹിത നിയമസഭ' എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ആദ്യ പടിയായാണ് ഡിജിറ്റൽ അവതരണമെന്ന് സ്പീക്കർ വ്യക്തമാക്കി.

നയപ്രഖ്യാപനത്തിനും, ബജറ്റ് അവതരണത്തിനും ശേഷം മൂന്നാമതായി തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർനിർണ്ണയത്തിനുള്ള ഓർഡിനൻസാണ് അവതരിപ്പിക്കുക. അത് സംബന്ധിച്ച ബില്ല് ഫെബ്രുവരി 6-ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ അവതരിപ്പിക്കും. നാളെ സഭ ചേരില്ല. മറ്റന്നാൾ അന്തരിച്ച കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിക്ക് അന്ത്യാദരം അർപ്പിച്ച് സഭ പിരിയും. ഫെബ്രുവരി 2, 3,4, തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചകൾ നടക്കും. ബജറ്റിന് മേലുള്ള ചർച്ചക്കും മൂന്നു ദിവസം മാറ്റിവെച്ചിട്ടുണ്ട്. ഫെബ്രുവരി 12-നാണ് പതിനെട്ടാമത് സമ്മേളനം സമാപിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More