LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരൊറ്റ ട്വീറ്റ് മതി ജീവിതം മാറി മറിയാന്‍; മസ്കിന്റെ ട്വീറ്റില്‍ നഷ്ടമായത് 1 ലക്ഷം കോടി രൂപ

'ടെസ്‌ലയുടെ സ്റ്റോക്ക് വില വളരെ ഉയർന്നതാണ്' എന്ന ടെസ്‌ലയുടെ സഹസ്ഥാപകനും സിഇഒയുമായ എലോൺ മസ്കിന്‍റെ ഒരൊറ്റ ട്വീറ്റുകൊണ്ട് കമ്പനിക്ക് നഷ്ടമായത് 14 മില്യൺ ഡോളറാണ്, അതായത് ഒരുലക്ഷം കോടി രൂപ. ഇതിനെ തുടർന്ന് ടെസ്ലയുടെ ബോർഡിൽ നിന്നും സിഇഒ സ്ഥാനത്ത് നിന്നും എലോൺ മസ്ക്കിനെ നീക്കം ചെയ്യണമെന്ന മുറവിളി ഉയര്‍ന്നു കഴിഞ്ഞു. ട്വീറ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടെസ്‌ല സ്റ്റോക്ക് ഓഹരി വില 760.23 എന്ന നിലയിലായിരുന്നു. എന്നാല്‍ ട്വീറ്റിന് ശേഷം ഓഹരി വില 717.64 എന്ന നിലയിലേക്ക് കുത്തനെ ഇടിയുകയായിരുന്നു.

ടെസ്‌ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണെന്നും തന്റെ എല്ലാ ആസ്തികളും വില്‍ക്കാന്‍ പോകുകയാണ് എന്നായിരുന്നു ട്വീറ്റ്. പിന്നാലെവന്ന മറുചോദ്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലാത്ത മറുപടികള്‍ നല്‍കാന്‍ തുടങ്ങിയതോടെ വിപണി ഇളകി മറിഞ്ഞു. ഭയന്നുപോയ ഉടമകൾ ഓഹരികളെല്ലാം അതിവേഗം വിറ്റൊഴിവാക്കി. വാള്‍ സ്ട്രീറ്റില്‍ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഇതാദ്യമായല്ല മസ്ക് കല്ലുവച്ച നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2018 ഓഗസ്റ്റിലും അദ്ദേഹം ഇത്തരത്തില്‍ വിവാദമായ ട്വീറ്റ് നടത്തിയിരുന്നു. അന്നത്തെ ട്വീറ്റിനെ തുടര്‍ന്ന് ടെസ്‌ലയുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മസ്‌കിനെ നീക്കം ചെയ്തിരുന്നു. മസ്‌ക്കിന്റെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകള്‍ ഓഗസ്റ്റ് 7 ന് ടെസ്ലയുടെ ഓഹരി വില ആറ് ശതമാനത്തിലധികം ഉയരാന്‍ കാരണമായി, ഇത് വിപണിയില്‍ കാര്യമായ തകര്‍ച്ചയ്ക്കും പിന്നീട് കാരണമായി.

Contact the author

Business Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More