LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മിറോസ്ലാവ്​ ക്ലോസെ ഇനി ബയേൺ മ്യൂണിക്​ അസിസ്​റ്റൻറ്​ കോച്ച്​

ജർമനിയുടെ ലോകകപ്പ്​ ഹീറോ മിറോസ്ലാവ്​ ക്ലോസെയെ ബയേണ്‍ മ്യൂണിക്കിന്റെ സഹപരിശീലകനായി നിയമിച്ചു. ഈ ജൂലൈ മുതലായിരിക്കും മുഖ്യ പരിശീലകന്‍ ഹാന്‍സി ഫ്ളിക്കിന്റെ സഹായിയായി ക്ലോസെ ബയേണിലെത്തുക. ജ​ർ​മ​ൻ ഒ​ന്നാം ഡി​വി​ഷ​ൻ ഫു​ട്​​ബാൾ ലീഗായ ബു​ണ്ട​സ്​​ലി​ഗ​യി​ൽ മേ​യ്​ 16-ന്​ ​വീ​ണ്ടും പ​ന്തു​രു​ളാനിരിക്കേയാണ്​ മുൻ ക്ലബിലേക്കുള്ള ക്ലോസെയുടെ മടങ്ങിവരവ്​. 2021 ജൂൺ 30 വരെയാണ്​ നിയമനം. ജര്‍മ്മനി കണ്ട ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളായ ക്ലോസെയുടെ മികവ് ക്ലബിന് ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

2016-ല്‍ വിരമിച്ച ശേഷം ക്ലോസെ ബയേണ്‍ മ്യൂണിക്കിന്റെ അണ്ടര്‍ 17 ടീമിന്റെ പരിശീലകനായിരുന്നു. കഴിഞ്ഞവര്‍ഷം ബുണ്ടസ്‌ലിഗ സൗത്ത്/ സൗത്ത് വെസ്റ്റ് റെഗുലര്‍ സീസണ്‍ ചാമ്പ്യന്‍ഷിപ്പ് ടീമിന് ക്ലോസെ നേടിക്കൊടുത്തിരുന്നു.

ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരമാണ് ക്ലോസെ. നാല് ലോകകപ്പുകളിൽ നിന്നായി 16 ഗോളുകളാണ് ക്ലോസെയുടെ സമ്പാദ്യം. കളിച്ച ആദ്യ ലോകകപ്പിൽ തന്നെ 5 ഗോൾ നേടി ക്ലോസെ വരവറിയിച്ചിരുന്നു. പിന്നെ എല്ലാ ലോകകപ്പിലും ക്ലോസെ എതിർടീമിന്‍റെ വലകുലുക്കി. 137 മത്സരങ്ങളിൽ നിന്ന് 71 ഗോൾ നേടി ജർമനിയുടെ എക്കാലത്തെയും മികച്ചഗോൾ വേട്ടക്കാരനും ക്ലോസെയാണ്.

Contact the author

Sports Desk

Recent Posts

Sports Desk 11 months ago
Football

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

More
More
Web Desk 3 years ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 3 years ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 3 years ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 4 years ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More