LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഞ്ച് ഇന്ത്യ - പാകിസ്ഥാൻ കമ്പനികൾ ചേര്‍ന്ന് കൊവിഡ്‌ പ്രതിരോധ മരുന്ന് നിര്‍മ്മിക്കും

കൊവിഡ്-19 പ്രതിരോധ മരുന്നായ 'റിമെഡെസിവിറിന്റെ' വിതരണം വിപുലീകരിക്കുന്നതിനായി ഒരു യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'ഗിലെഡ്' ദക്ഷിണേഷ്യന്‍ മരുന്ന് നിർമ്മാതാക്കളുമായി കരാർ ഒപ്പിട്ടു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും അഞ്ച് ജനറിക് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ തമ്മിലുള്ള കരാർ പ്രകാരം 127 രാജ്യങ്ങളിലേക്കുള്ള പ്രതിരോധ മരുന്ന് നിര്‍മ്മിക്കാനാണ് പദ്ധതി. 

ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽ നിന്ന് 11 ആക്കി കുറയ്ക്കാന്‍ റിമെഡെസിവിര്‍ സഹായകരകമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എബോള ചികിത്സയായി വികസിപ്പിച്ചെടുത്ത ആൻറിവൈറലാണത്. അത് സെല്ലുകൾക്കുള്ളിൽ‌ കയറിക്കൂടാന്‍ ശ്രമിക്കുന്ന എന്‍സൈമുകളെ പ്രതിരോധിക്കും. 

ലൈസൻസിംഗ് കരാർ പ്രകാരം, അഞ്ച് കമ്പനികൾക്കും തങ്ങളുടെ ഉൽ‌പാദനം വേഗത്തിൽ വർദ്ധിപ്പിക്കുന്നതിന് നിർമ്മാണ പ്രക്രിയയുടെ സാങ്കേതിക കൈമാറ്റം ഉടന്‍ നടക്കുമെന്ന് ഗിലെഡ് പറഞ്ഞു. കൊവിഡിനെതുടര്‍ന്ന് ആഗോളതലത്തില്‍ പ്രഖ്യാപിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്ന് ലോകാരോഗ്യ സംഘടന അവസാനിപ്പിക്കുന്നുവോ അന്ന് വരെയാണ് കരാര്‍ നിലനില്‍ക്കുക. അല്ലെങ്കില്‍, ഫലപ്രദമായ മറ്റൊരു വാക്സിനോ മരുന്നോ കണ്ടെത്തുന്നത് വരെ.

Contact the author

International Desk