LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷെഹീൻബാഗ് വെടിവെയ്പ്പിലെ പ്രതിയുടെ രാഷ്ട്രീയം സംബന്ധിച്ച് ആപ്പും ബിജെപിയും തമ്മില്‍ വാഗ്വാദം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായ ഷെഹീൻബാഗ് വെടിവെയ്പ്പിൽ ആരോപണങ്ങളുമായി ബിജെപിയും ആം ആദ്മി പാർട്ടിയും. ഷെഹീൻ ബാഗ് വെടിവെയ്പ്പ കേസിലെ പ്രതിയുടെ രാഷ്രടീയം സംബന്ധിച്ചാണ് ഇരുപാർട്ടികളും കൊമ്പ് കോർക്കുന്നത്. ഷെഹീൻ ബാഗിലെ വെടിവെയ്പ്പ് കേസിലെ പ്രതി കപിൽ ബെയ്സാല ആം ആദ്മി പാർട്ടിക്കാരനാണെന്ന ഡൽഹി പൊലീസിന്റെ അവകാശവാദം പിടിവള്ളിയാക്കുകയാണ് ബിജെപി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്റിവാൾ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

അതേസമയം ബിജെപിയുടേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. കേന്ദ്രസർക്കാറിന് കീഴിലുള്ള ഡൽഹി പൊലീസ് ബിജെപിയുടെ ചട്ടുകമാവുകയാണെന്നും, പ്രതിയുടെ രാഷ്ട്രീം സംബന്ധിച്ച ബിജെപിയുടെ വാദം പൊലീസ് ഏറ്റെടുക്കുകയാണെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സ‍ഞ്ജയ് സിംഗ് പറഞ്ഞു.  

കപിൽ ബെയ്സാലയുടെ കുടുംബം കഴിഞ്ഞ വർഷം ആം ആദ്മിയിൽ ചേർന്നിരുന്നതായി ഡൽഹി ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അവര്‍ ആം ആദ്മിയിൽ അംഗത്വം എടുക്കുന്നതിന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. അതേസമയം പ്രതിയുടെ കുടുംബം പൊലീസിന്റെ അവകാശവാദം തള്ളികളഞ്ഞു. കപിലിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷെഹീൻ ബാഗിൽ സമരം നടത്തുന്നവർക്കെതിരെ കഴിഞ്ഞ ശനിയാഴ്ചയാണ് കപിൽ ബെയ്സാല  വെടിയുതിർത്തത്. ഹിന്ദു രാഷ്ട്രം സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് രണ്ട് റൗണ്ട് വെടി വെക്കുകയായിരുന്നു. പൊലീസും സമരക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More