ബെവ് ക്യു ആപ്പിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി ഒടിപി പ്രൊവൈഡേഴ്സിന്റെ എണ്ണം കൂട്ടുമെന്ന് ആപ്പ് നിർമാതാക്കളായ ഫെയർ കോഡ്. ഒടിപി പ്രൊവൈഡേഴിസിന്റെ എണ്ണം 1 നിന്ന് 3 എണ്ണം ആക്കാനാണ് തീരുമാനം. മദ്യം വാങ്ങാനായി ആപ്പ് ഉപയോഗിക്കുന്നവർക്ക് ഒടിപി നമ്പർ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് തീരുമാനം. ഇന്നലെ ആപ്പ് ഉപയോഗിച്ചവർക്ക് പലർക്കും ഒടിപി ലഭിച്ചില്ല. ഒരു കമ്പനിയെ മാത്രമാണ് ഒടിപി അടക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നത്. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതിനാൽ ഒടിപി കൃത്യമായി അയക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.
ഒടിപി പ്രൊവൈഡേഴ്സുമായി ഫെയർകോഡ് പ്രതിനിധികൾ ചർച്ച നടത്തി. നാല് മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാനാകുമെന്ന് കമ്പനി അറിയിച്ചു. കൂടുതൽ ആളുകൾ ആപ്പ് ഉപയോഗിക്കുന്ന സാഹചര്യം മുന്നിൽ കണ്ടുകൂടിയാണ് ഒടിപി പ്രൊവൈഡേഴ്സിന്റെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.