LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചാർട്ടേഡ് വിമാനത്തിൽ നിന്നും വീണ്ടും സ്വർണം പിടിച്ചു

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും സ്വർണം പിടികൂടി. ചാർട്ടേഡ് വിമാനത്തിൽ റാസൽ ഖൈമയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിതയത്. കണ്ണൂർ സ്വദേശി ജിതിനിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 736 ​ഗ്രാം സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. കേരള വിപണിയിൽ ഇതിന് 30 ലക്ഷം രൂപ വിലവരും.  തുടർച്ചയായ രണ്ടാം ദിവസമാണ് കരിപ്പൂർ വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനത്തിൽ എത്തിയവരിൽ നിന്നും സ്വർണം പിടികൂടുന്നത്.

കഴിഞ്ഞ ദിവസം കരിപ്പൂരിലെത്തിയ 4 യാത്രക്കാരിൽ നിന്നും രണ്ടര കിലോ സ്വർണം പിടികൂടിയിരുന്നു. ​ഗൾഫിൽ നിന്നും കെഎംസിസി ഏർപ്പാടാക്കിയ ചാർട്ടേഡ് ഫ്ലൈറ്റിലെ യാത്രക്കാരായിരുന്നു ഇവർ. ഇന്നലെ പുലർച്ചെ ഷാർജയിൽ നിന്ന് എത്തിയ എയർ അറേബ്യയിൽ എത്തിയ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണം പിടിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശിയിൽ നി്ന്നാണ് സ്വർണം പിടിച്ചത്. അടിവസ്ത്രത്തിൽ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

പിടിയിലായ മറ്റ് 3 പേർ ഇന്ന് രാവിലെ എത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സമാനമായ രീതിയിലാണ് ഇവരിൽ നിന്നും സ്വർണം പിടികൂടിയത്. ഒന്നേകാൽ കിലോയാണ് ഇവരും കടത്താൻ ശ്രമിച്ചത്. കണ്ണൂർ സ്വദേശിയായ പുത്തൻപുരയിൽ ബഷീർ, തലശ്ശേരി സ്വദേശികളായ ഫഹദ്, നസിമുദ്ദീൻ എന്നിവരാണ് പിടിയിലായത്. കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തയിത്.

കൊവിഡ് പശ്ചാത്തലത്തിൽ പരിശോധന കർശനമായിരിക്കില്ലെന്ന ധാരണയിലാണ് ചാർട്ടേഡ് വിമാനങ്ങളി‍ൽ സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് നി​ഗമനം. ചാർട്ടേഡ് വിമാനങ്ങളിൽ പരിശോധന കർശനമാക്കാൻ കസ്റ്റംസ് ഇന്റലിജന്റ്സ് തീരുമാനിച്ചിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More