LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

84 വർഷത്തിനുശേഷം 'ഒളിമ്പസ്' ക്യാമറ ബിസിനസ്സ് ഉപേക്ഷിക്കുന്നു

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ബ്രാൻഡുകളിലൊന്നായ ഒളിമ്പസ് 84 വർഷത്തിനുശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഡിജിറ്റൽ ക്യാമറ വിപണിയില്‍ മത്സരം കടുത്തതോടെ ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ടാണ് പിന്മാറ്റം. സ്മാർട്ട്‌ഫോണുകളുടെ വരവോടെ പ്രത്യേക ക്യാമറയെന്ന ആശയംതന്നെ കാലഹരണപ്പെട്ടതായി കമ്പനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ഒളിമ്പസ് നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ജപ്പാനില്‍ നിന്നുള്ള മൈക്രോസ്കോപ്പ് നിര്‍മ്മാണ കമ്പനിയായിരുന്ന ഒളിമ്പസ്  1936-ലാണ് ആദ്യത്തെ ക്യാമറ അവതരിപ്പിക്കുന്നത്. സെമി-ഒളിമ്പസ് I എന്ന പേരില്‍ പുറത്തിറങ്ങിയ അത് അന്നൊരു തരംഗമായി മാറി. രാശി തിരിച്ചറിഞ്ഞതോടെ കൂടുതല്‍ മികച്ച ക്യാമറകള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഒരു കാലത്ത് വിപണിയിലെ അതികായനായി. സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരായ ഡേവിഡ് ബെയ്‌ലി, ലോർഡ് ലിച്ച്‌ഫീൽഡ് എന്നിവർ  ഒളിമ്പസ് ക്യാമറയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട 1970 കൾ കമ്പനിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.

വളരെ ചെറുതും, ഭാരം കുറഞ്ഞതും, മനോഹരമായി രൂപകൽപ്പന ചെയ്തതും നല്ല നിലവാരമുള്ള ലെൻസുകളുമുള്ള ഒളിമ്പസ് ക്യാമറകള്‍ പ്രൊഫഷണല്‍ ക്യാമറാമാന്മാരുടെ സ്വപ്നമായിരുന്നു. എന്നാല്‍ അതിവേഗം വളര്‍ന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്കൊപ്പം കുതിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. സോണിയും, ക്യാനണും, നിക്കോണുമെല്ലാം പുതിയ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ മികച്ച ക്യാമറകള്‍ അവതരിപ്പിച്ചു. ഒളിമ്പസിന്റെ പ്രതാപങ്ങളൊന്നും തുണക്ക് എത്തിയില്ല. ജനങ്ങള്‍ കൈവിട്ടു. ഒടുവില്‍ അടച്ചു പൂട്ടുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെയായി.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More