LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യ തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലി

നേപ്പാള്‍: ഇന്ത്യ തന്ന്‍നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ എതിരാളികളെ  പ്രേരിപ്പിക്കുന്നുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി  കെ. പി. ഒലിയുടെ  ആരോപണം. ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.  കാലാപാനി, ലിപുലേഖ്, ലിമ്പിയാധുരാ പ്രദേശങ്ങൾ ഭൂപടത്തിൽ  ഉൾപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ ഡൽഹിയിൽ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് അദ്ദേഹം വിമർശിച്ചത്. നേപ്പാൾ കമ്മ്യൂണിസ്റ്റ്‌ നേതാക്കളായ, കെ. പി. ഒലിയുടെയും പുഷ്പ കമലിന്റെയും ഇടയിൽ പ്രശ്നങ്ങൾ രൂക്ഷമാണെന്ന കാര്യം പരസ്യമാണ്. 

അടുത്തിടെയാണ് കാലാപാനി ഉള്‍പ്പെടുത്തി നേപ്പാള്‍ തങ്ങളുടെ രാഷ്ട്രീയ ഭൂപടം പ്രസിദ്ധീകരിക്കുകയും അതിന് ഭരണഘടനാ ഭേദഗതിയിലൂടെ നിയമപ്രാബല്യം നല്‍കുകയും ചെയ്തത്. അത് ഇരു  രാജ്യങ്ങൾക്കിടയിലുള്ള ഭിനിപ്പിന്റെ ആഴം കൂടിയിരിക്കുകയാണ്. തനിക്ക് ഈ സ്ഥാനത് ഇരിക്കാൻ അതിയായ മോഹമൊന്നുമില്ലെന്നും എന്നാൽ താൻ ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും  ഒലി പറഞ്ഞു.

'ഞാനിവിടെ നിന്നും ഇറങ്ങിയാൽ രാജ്യത്തിന്റെയും ദേശീയതയുടെയും വിഷയങ്ങൾ സംസാരിക്കാൻ ഇവിടെ വേറെ നേതാക്കളാരും ഉണ്ടാകില്ലെന്നും' അദ്ദേഹം പറഞ്ഞു. നേപ്പാളീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ചൈനയുമായി ബന്ധം സ്ഥാപിക്കാന്‍ തീരുമാനമെടുത്തതോടെ പാർട്ടിയിൽ വിള്ളലുകൾ രൂപപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Contact the author

International Desk