LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫ്രാൻസിസ് മാർപാപ്പക്കെതിരെ ബ്രസീല്‍ പ്രസിഡന്‍റ്

ഫ്രാൻസിസ് മാർപാപ്പക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബ്രസീല്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ. ആമസോൺ മഴക്കാടുകള്‍ സംരക്ഷിക്കണം എന്ന ആവശ്യവുമായി പോപ്പ് രംഗത്തെത്തിയിരുന്നു. 'മാർപാപ്പ അർജന്റീനക്കാരനാകാം, പക്ഷെ ദൈവം ബ്രസീലിയൻ ആണ്' എന്നായിരുന്നു ബോൾസോനാരോയുടെ പ്രസ്താവന. ഓസ്ട്രേലിയയില്‍ അടുത്തിടെയുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയെ കുറിച്ച് ആരും ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ബ്രസീലിയന്‍ സര്‍ക്കാറിനു കീഴിലുള്ള സാറ്റലൈറ്റ് മോണിറ്ററിംഗ് ഏജൻസിയുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളായ ആമസോണില്‍ ഏറ്റവും കൂടുതല്‍ വന നശീകരണം നടന്ന വര്‍ഷമാണ്‌ കടന്നുപോയത്. ബോൾസോനാരോ അധികാരമേറ്റതിനുശേഷം അങ്ങേയറ്റം പരിസ്ഥിതി വിരുദ്ധമായ നയമാണ് പിന്തുടരുന്നത്. സംരക്ഷിത തദ്ദേശീയ ഭൂമിയിൽ വാണിജ്യ ഖനനം അനുവദിക്കുന്ന വിവാദമായ ബിൽ അദ്ദേഹം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത് വന്‍ വിവാദമായിരുന്നു. 

ബ്രസീലിലെ തദ്ദേശവാസികളാണ് രാജ്യത്തെ ഭൂമിയുടെ സിംഹഭാഗവും കയ്യാളുന്നതെന്ന് ബോൾസോനാരോ പണ്ടേ ആരോപിക്കുന്നതാണ്. സ്വർണം, വജ്രം മുതൽ നിയോബിയം വരെയുള്ള അത്യപൂര്‍വ്വമായ ധാതുസമ്പത്ത് ഉപയോഗ ശൂന്യമായി കിടക്കുകയാണെന്നും അദ്ദേഹം പറയാറുണ്ട്. എന്നാല്‍ 'ആമസോണ്‍ ഈ ലോകത്തെ എല്ലാവരുടേയും സ്വത്താണെന്നായിരുന്നു' പോപ്പിന്‍റെ പ്രസ്താവന. ഖനനവും വനനശീകരണവും നടത്തി തദ്ദേശവാസികളെ ചൂഷണം ചെയ്യുകയാണ് ബ്രസീല്‍ എന്നും പോപ്പ് പറഞ്ഞിരുന്നു. അതാണ്‌ ബോൾസോനാരോയെ ചൊടിപ്പിച്ചത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More