LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹാഗിയ സോഫിയ മ്യൂസിയത്തെ വീണ്ടും മുസ്ലിം പള്ളിയാക്കിമാറ്റുന്നത് വേദനാജനകമെന്ന് പോപ്പ് ഫ്രാൻസിസ്

ഹാഗിയ സോഫിയ മ്യൂസിയത്തെ വീണ്ടും മുസ്ലിം പള്ളിയാക്കിമാറ്റുന്നത് വേദനാജനകമെന്ന് പോപ്പ് ഫ്രാൻസിസ്. വത്തിക്കാനിൽ തീരദേശ തോഴിലാളികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനക്കിടയിലാണ് പോപ്പ് ഇക്കാര്യം പറഞ്ഞത്. മനോഹരമായ പ്രസംഗത്തിനിടയിൽ "എന്റെ ചിന്തകൾ ഇപ്പോൾ ഇസ്താൻബൂളിലാണ്" എന്നാണ് അദ്ദേഹം പറഞ്ഞത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തുർക്കി കോടതി ഹാഗിയ സോഫിയയെ വീണ്ടും മുസ്ലിം പള്ളിയാക്കി പ്രഖ്യാപിച്ചത്. നിയമപരമായി ഈ ചരിത്ര സ്മാരകത്തെ മുസ്ലീം ദേവാലയമായല്ലാതെ മറ്റൊന്നായും  അംഗീകരിക്കാനാകില്ല എന്നാണ് കോടതി വിധിച്ചത്.

1500 വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ ദേവാലയമായിരുന്ന ഹാഗിയ സോഫിയ 1453ൽ വന്ന   ഓട്ടോമൻ സാമ്രാജ്യത്വ ഭരണം മുസ്ലിം പള്ളിയായി മാറ്റിപണിതു. ഒരുപാട് തർക്കങ്ങൾക്കൊടുവിൽ തുർക്കി ജനാധിപത്യ  ഭരണാധികാരി അത്താതുർക്ക് അതിന്റെ  ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് സ്മാരക മന്ദിരമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ തീരുമാനത്തെയാണ് കോടതി തിരുത്തിയത്. 

ഹാഗിയ സോഫിയയിലെ ആദ്യ പ്രാർത്ഥന ജൂലൈ 24ന് നടക്കുമെന്ന് തുർക്കി പ്രസിഡന്റ്‌   റിസപ് തയ്യിപ് എർദോഗൻ അറിയിച്ചു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More