LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തലൈവരും ഉലകനായകനും രാഷ്ടീയത്തില്‍ ഒരുമിക്കുമോ? നല്ല വാര്‍ത്തക്ക് കാതോര്‍ത്ത് തമിഴ്മക്കള്‍

ചെന്നൈ: കോളിവുഡിലെ സൂപ്പര്‍ താരങ്ങളായ രജനികാന്തും കമലഹാസനും രാഷ്ട്രീയരംഗത്ത് ഒരുമിക്കുമൊ എന്നതാണ് തമിഴ്നാട് ഉറ്റുനോക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത. ഇതിലേക്ക് സൂചനകള്‍ നല്‍കിക്കൊണ്ടുള്ള ഇരുവരുടേയും പ്രസ്താവനകളും പ്രതികരണങ്ങളുമാണ് ഈ അകാംക്ഷക്ക് വഴിവെച്ചത്. 1975-ല്‍ പുറത്തുവന്ന ‘അപൂര്‍വ രാഗങ്ങള്‍’ എന്ന സിനിമയില്‍ ആരംഭിച്ച ഇരുവരുടേയും സൗഹൃദം, തമിഴ്നാട് രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നു കരുതുന്നവര്‍ കുറവല്ല. സിനിമയില്‍ തുടങ്ങി തമിഴ് രാഷ്ട്രീയത്തില്‍ വരെ  ഹിറ്റുകള്‍ സൃഷ്ടിച്ച എം ജി ആര്‍ - കരുണാനിധി, എം ജി ആര്‍ - ജയലളിതാ കൂട്ടുകെട്ടുകളുടെ ചരിത്രമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

രജനിയുടെ രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിന് തൊട്ടുപിറകെ കമലഹാസനാണ് ആദ്യ പ്രസ്താവനയുമായി രംഗത്തെത്തിയത്.’കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി ഞങ്ങള്‍ അടുത്തബന്ധം പുലര്‍ത്തുന്നവരാണ്. തമിഴ്മക്കള്‍ക്ക് ആവശ്യമെങ്കില്‍ രാഷ്ട്രീയത്തില്‍ ഒരുമിച്ചുള്ള യാത്രക്കും ഞങ്ങള്‍ തയാറാകും.’’ എന്നായിരുന്നു കമലിന്‍റെ പ്രസ്താവന .മണിക്കൂറുകള്‍ക്കകം രജനിയുടെ പ്രതികരണമെത്തി.’’ ജനങ്ങള്‍ക്ക് നേട്ടമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാനും കമലഹാസനും തമ്മില്‍ കൈകോര്‍ക്കുകതന്നെ ചെയ്യും’’ എന്നായിരുന്നു രജനിയുടെ വാക്കുകള്‍.

രജനിയുടെയും കമലഹാസന്‍റെയും പ്രസ്താവനകള്‍ക്ക് തൊട്ടുപിറകെ അനുകൂല പ്രതികരണങ്ങളുമായി ഇരുവരുടെയും ഫാന്‍സ്‌ നേതാക്കളും രംഗത്തുവന്നു. ’രജനി’സ് പഞ്ചതന്ത്ര’, ‘ഗ്രാന്‍ബ്രാന്‍ഡ്‌ രജനി’ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവും രജനിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനുമായ പി.സി.ബാലസുബ്രഹ്മണ്യന്‍   വളരെ ആഹ്ളാദത്തോടെയാണ് വാര്‍ത്തയോടു പ്രതികരിച്ചത്. ''വെള്ളിത്തിരയിലെ അവരുടെ ബന്ധം രാഷ്ട്രീയത്തില്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന  ആകാംക്ഷ മറച്ചു വെക്കുന്നില്ല.'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പതിറ്റാണ്ടുകള്‍ നീണ്ട സൂപ്പര്‍ സ്റ്റാറുകളുടെ  ബന്ധം അഴിമതിരഹിത തമിഴ്നാട് സൃഷ്ടിക്കുമെങ്കില്‍ അത് തമിഴ് മക്കളെ ചേര്‍ത്തുപിടിക്കുന്നതിനു തുല്യമായിരിക്കുമെന്ന് കമലഹാസന്‍റെ  പാര്‍ട്ടിയായ മക്കള്‍ നീതി മന്‍ഡ്രത്തിന്‍റെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്‍.മഹേന്ദ്രന്‍ പറഞ്ഞു.

അതേസമയം, രജനി-കമലഹാസന്‍ സഖ്യം തങ്ങളെ ബാധിക്കില്ലെന്ന പ്രസ്താവനയുമായി എഐഎഡിഎംകെ നേതാക്കളും ബിജെപിയും രംഗത്തുവന്നു.സൂപ്പര്‍ സ്റ്റാറുകളുടെ ബന്ധം ഡിഎംകെ-യെ ആണ് ബാധിക്കുക, എഐഎഡിഎംകെ-യുടെ അടിത്തറ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്തവിധം ശക്തമാണെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. യുക്തിവാദിയായ കമലഹാസനും ആത്മീയ വാദിയായ രജനിയും എങ്ങനെ യോജിക്കുമെന്നായിരുന്നു ബിജെപി വക്താവ് നാരായണന്‍ തിരുപ്പതിയുടെ ചോദ്യം. ഏതായാലും ഇക്കാര്യം  തമിഴ്നാട്ടിലെ ഏറ്റവും ചൂടുള്ള ചര്‍ച്ചയായി മാറിയിട്ടുണ്ട്.

രാഷ്ട്രീയ പ്രവേശം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് രജനി പുതിയ പാര്‍ട്ടി രൂപികരിക്കാനുള്ള തീരുമാനം പുറത്തുവിട്ടത്.കമലഹാസനാകട്ടെ 'മക്കള്‍ നീതി മന്‍ഡ്രം' എന്ന പേരില്‍ പാര്‍ട്ടി രൂപികരിച്ച് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇരു സൂപ്പര്‍സ്റ്റാറുകള്‍ തമ്മിലുള്ള കൂട്ടുകെട്ട് പച്ച തൊടുമെ ന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇതിനിടെ രജനിയുടെ ബിജെപി അനുകൂല പ്രസ്താവനകളും,കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ പൊളിറ്റിക്കല്‍ മെന്‍റ്റായി കാണുന്ന കമലഹാസന്‍റെ നിലപാടുകളും എങ്ങനെ യോജിച്ചുപോകുമെന്ന ചര്‍ച്ചകളും സജീവമാണ്.എന്നാല്‍ ഇത്തരം വൈരുധ്യങ്ങളെ അതിജീവിച്ച് രാഷ്ട്രീയ വിജയങ്ങള്‍ കൈവരിച്ച പെരിയാറിന്‍റെയും അനുയായികളായ എം ജി ആര്‍, കരുണാനിധി, ജയലളിതാ  ത്രിത്വങ്ങളുടെ  സവര്‍ത്തിത്വവുമാണ് സൂപ്പര്‍സ്റ്റാറുകളുടെ സഖ്യാനുകൂലികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ സീറ്റുകള്‍ തൂത്തുവാരി ദേശീയ ശ്രദ്ധയിലേക്ക് വളര്‍ന്ന എം.കെ.സ്റ്റാലിന്‍റെ താരപദവിയും നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു സഖ്യത്തിന് മാത്രമേ ഭാവിയുള്ളൂവെന്ന തിരിച്ചറിവും ഇരുവരുടെയും നീക്കങ്ങള്‍ക്കു പിന്നിലുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More