LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാരക്കോണം മെഡിക്കൽ കോഴക്കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കാരക്കോണം മെഡിക്കൽ കോഴക്കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലം, കോളേജ് ചെയർമാൻ ബെന്നറ്റ് അബ്രഹാം മുൻ കൺട്രോളർ ധർമരാജ് എന്നിവർക്കെതിരെ കോഴക്കേസിൽ അന്വേഷണം നടത്താതത്തിലാണ് കോടതി കടുത്ത നീരസം അറിയിച്ചത്.  വമ്പർ സ്രാവുകൾ നീന്തിക്കളിക്കുകയാണെന്നും, അന്വേഷണ സംഘത്തിന്റെ ഇത്തരം നടപടികൾ ആശങ്കയുണ്ടാക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. കാരക്കോണം മെഡിക്കൽ കോളേജിലെ പ്രവേശനത്തിനായി 2016 ൽ വിദ്യാർത്ഥികളിൽ നിന്ന് മുൻകൂർ പണം വാങ്ങി സീറ്റ് നൽകാതെ വഞ്ചിച്ചു എന്നതാണ് കേസ്. ഇതിനെതിരെ വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. ഇവരിൽ 14 പേർ തമിഴ്നാട്ടുകാരാണ്. ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.  കേസിൽ 5 പേരയാണ് പ്രതി ചേർത്തത്.

ആ​ദ്യ മുന്ന് പ്രതികളായ, ധർമരാജ് റസാലം, ബെന്നറ്റ് അബ്രാഹാം, ധർമരാജ് എന്നിവർക്കെതിരെ യാതൊരു നടപടികളും ക്രൈംബ്രാഞ്ചിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായില്ല. എഡിജിപി ടോമിൻതച്ചങ്കരി ചുമതലയേറ്റ ശേഷം ഇവർക്കെതിരായ അന്വേഷണം ആരംഭിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളുടെ ജാമ്യ ഹർജി പരി​ഗണിക്കവെ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ആദ്യ മൂന്ന് പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുള്ള റിപ്പോർട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് മുമ്പാകെ സമർപ്പിക്കാൻ കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More