മാതാപിതാക്കളെ കൊന്ന മൂന്നു താലിബാന് ഭീകരരെ വധിച്ച് പെണ്‍കുട്ടി. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തില്‍ വെച്ച് കഴിഞ്ഞയാഴ്ചയാണ് സംഭവം, പെണ്‍ക്കുട്ടിയുടെ അച്ഛന് സര്‍ക്കാറിനെ പിന്തുണക്കുന്ന ആളാണെന്ന് ആരോപിച്ചുകൊണ്ട് താലിബാന് ഭീകരര്‍ വീട്ടിലെത്തി ഇവരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പിതാവിനെ കൊണ്ടുപോകുന്നതു കണ്ട് മാതാവും എതിര്‍ത്തു. ഇതേത്തുടര്‍ന്ന് ഇരുവരെയും വീടിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തി. ഇത് കണ്ട പെണ്‍ക്കുട്ടി വീട്ടിലുള്ള എ.കെ-47 തോക്കെടുത്ത് മാതപിതാക്കളെ കൊന്ന മൂന്നു ഭീകരരെ വെടിവച്ചു കൊന്നു, നിരവധി ഭീകരരെ പരുക്കേല്‍പ്പിക്കുകയും ചെയ്തു.
തോക്കുമായുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൗമാരക്കാരിയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. പെണ്‍കുട്ടിയെയും ഇളയ സഹോദരനെയും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായി അഫ്ഘാന്‍ അധികൃതര്‍ അറിയിച്ചു.