LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ വ്യാപന സംശയത്തെതുടര്‍ന്ന് കെയ്‌സോംഗ് നഗരം പൂര്‍ണ്ണമായി അടച്ചിട്ട് കിം ജോങ് ഉന്‍

ദക്ഷിണ കൊറിയയിലെ കെയ്‌സോംഗ് നഗരത്തെ പൂർണമായി അടച്ചുപൂട്ടി കിം ജോങ് ഉൻ. കൊവിഡ്-19 ലക്ഷണങ്ങളുള്ള ഒരാളെ കണ്ടെത്തിയതിനെ തുടർന്നാണ് കിം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. വൈറസ് രാജ്യത്ത് പ്രവേശിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വർഷങ്ങൾക്ക് മുമ്പ് ദക്ഷിണ കൊറിയയിലേക്ക് പലായനം ചെയ്ത വ്യക്തിയാണ് രോഗലക്ഷണങ്ങൾ കാണിച്ചത്. ഇയാൾ കഴിഞ്ഞയാഴ്ച അനധികൃതമായി അതിർത്തി കടന്നെത്തിയതാണെന്ന് കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി അറിയിച്ചു. സംശയാസ്പദമായ വ്യക്തി  സമ്പർക്കം പുലർത്തിയവരെ അഞ്ച് ദിവസത്തോളമായി  കെയ്‌സോങ്ങിൽ ക്വാറന്റൈനിന്  വിധേയമാക്കിയിട്ടുണ്ടെന്നും കെ‌സി‌എൻ‌എ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറസ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണെങ്കിൽ ഉത്തര കൊറിയയിലെ ആദ്യത്തെ കൊറോണ വൈറസ് കേസായിരിക്കും അത്. ഒരൊറ്റ വൈറസ് കേസുമില്ലാത്ത രാജ്യമാണെന്ന് ഉത്തര കൊറിയ ഉറപ്പിച്ചുപറഞ്ഞിരുന്നു.  ഇതിനെ വിദഗ്ദർ പലപ്പോഴായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 

പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും  അടിസ്ഥാന സൗകര്യങ്ങളുടെയും  വൈദ്യസഹായത്തിന്റെയും അഭാവം  കാരണം ഉത്തരകൊറിയയിൽ കൊറോണ വൈറസ് പടരുന്നത്  ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More