LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അന്തര്‍ദേശീയ ശ്രദ്ധനേടിയ വെയില്‍മരങ്ങള്‍ 28-ന് തിയേറ്ററിലെത്തും

പ്രമുഖ സംവിധായകന്‍ ഡോ.ബിജു സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വെയില്‍മരങ്ങള്‍’ ഈ മാസം 28-ന് റിലീസാകും. പ്ലാറ്റുണ്‍ വണ്‍ ഫിലിംസ് ആണ് സംസ്ഥാനത്തിനുപുറത്ത് വെയില്‍മരങ്ങള്‍ എത്തിക്കുക. എന്നും പൊരിവെയിലത്ത് മാത്രം നില്‍ക്കാനും പ്രവര്‍ത്തിക്കാനും വിധിക്കപ്പെട്ട മനുഷ്യരുടെ കഥയാണ് വെയില്‍മരങ്ങള്‍. ജീവിതായോധനത്തിനായി സ്വന്തം സമൂഹത്തില്‍ നിന്ന് എന്തൊക്കെയോ അര്‍ത്ഥത്തില്‍ ബഹിഷ്കൃതരായി പലനാടുകള്‍ താണ്ടേണ്ടി വരുന്ന മനുഷ്യരുടെ കഥയാണ് ഇന്ദ്രന്‍സും കൂട്ടരും അവതരിപ്പിക്കുന്നത്.

സിങ്കപ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവല്‍, ദക്ഷിണേഷ്യന്‍ അന്തര്‍ദേശീയ ചലച്ചിത്രമേള എന്നിവിടങ്ങളില്‍ വെയില്‍മരങ്ങള്‍ക്കും നടന്‍ ഇന്ദ്രന്‍സിനും ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെയില്‍മരങ്ങള്‍. ബേബി മാത്യു സോമതീരമാണ് വെയില്‍മരങ്ങളുടെ നിര്‍മാതാവ്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും  സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഡോ.ബിജുവാണ്. അന്തരിച്ച ചായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണനാണ് വെയില്‍മരങ്ങള്‍ക്കുവേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്.ഡേവിസ് മാനുവലാണ് ചിത്രത്തിന്‍റെ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യുന്ന ഒരു ദളിത്‌ കുടുംബത്തിന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. ഒന്നര വര്‍ഷമെടുത്ത് മണ്‍റൊതുരുത്തിലും ഹിമാചലിലുമായാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. ഇന്ദ്രന്‍സിനൊപ്പം പ്രകാശ്ബാരെ, സരിതാകുക്കു, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മെല്‍വിന്‍ വില്യംസ്, അശോക്‌ കുമാര്‍, നരിയാപുരം വേണു, എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.ബിജിപാലാണ് വെയില്‍മരങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Contact the author

Film Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More