LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്തിലെ ഏറ്റവും വലിയ 5 സ്മാർട്ട്‌ഫോൺ കമ്പനികൾ

2020-ന്റെ രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ വിപണിയിൽ 20% ഇടിവ്. ഗവേഷണ സ്ഥാപനമായ ഗാർട്ട്നറുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്മാർട്ട്‌ഫോൺ കയറ്റുമതി 295 ദശലക്ഷമായി കുറഞ്ഞതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളിലെ എല്ലാ കമ്പനികളും ഈ വർഷം തകർച്ച നേരിട്ടു. 

സാംസങ്

ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങ് ആണ് ഒന്നാം സ്ഥാനത്ത്. 2020 രണ്ടാം പാദത്തിൽ സാംസങ് 18.6 ശതമാനം വിപണി വിഹിതം നേടി. 27.1 ശതമാനം ഇടിവിന് ശേഷം കമ്പനി 54.7 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ കയറ്റി അയച്ചു.

ഹുവാവേ

54.1 ദശലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്ത ഹുവാവേയാണ് രണ്ടാം സ്ഥാനത്ത്. ഈ ചൈനീസ് കമ്പനി  18.4 ശതമാനം വിപണി വിഹിതം ഈ പാദത്തിൽ കൈവശപ്പെടുത്തി. 18.4 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ കയറ്റി അയച്ചെങ്കിലും വർഷത്തിൽ കമ്പനി 6.8 ശതമാനം ഇടിഞ്ഞു. 

ആപ്പിൾ

മൂന്നാം സ്ഥാനത്ത് ആപ്പിൾ ആണ്. 2020 രണ്ടാം പാദത്തിൽ കമ്പനി 38 ദശലക്ഷം ഐഫോണുകൾ വിറ്റു, ഇത് വർഷത്തിൽ 0.4% ഇടിവ് രേഖപ്പെടുത്തി. വിപണിയിലെ മിക്ക സ്മാർട്ട്‌ഫോൺ വെണ്ടർമാരേക്കാളും ആപ്പിളിന്റെ ഐഫോൺ വിൽപ്പന ഈ പാദത്തിൽ മികച്ചതായിരുന്നെന്ന് ഗാർനെറ്റ്നറിലെ റിസർച്ച് വൈസ് പ്രസിഡന്റ് ആനെറ്റ് സിമ്മർമാൻ പറഞ്ഞു. ചൈനയിലെ മെച്ചപ്പെട്ട ബിസിനസ്സ് അന്തരീക്ഷം രാജ്യത്ത് വളർച്ച കൈവരിക്കാൻ ആപ്പിളിനെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

ഷവോമി

ലോകത്താകമാനം 26 ദശലക്ഷം കയറ്റുമതികളോടെ ഷവോമിയാണ് നാലാം സ്ഥാനത്ത്. കമ്പനി 8.9 ശതമാനം മാർക്കറ്റ് ഷെയർ നടത്തിയെങ്കിലും വർഷം തോറും 21.5 ശതമാനം ഇടിവ് നേരിട്ടു.

ഓപ്പോ

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 15.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഓപ്പോ അഞ്ചാം സ്ഥാനത്താണ്. ഈ പാദത്തിൽ കമ്പനി 2.3 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ കയറ്റി അയച്ചു.

Contact the author

Tech Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More