LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കൊറോണ വിരുദ്ധ' പ്രതിഷേധം ശക്തം; ജര്‍മ്മനിയില്‍ 300 പേര്‍ അറസ്റ്റില്‍

കൊറോണ വൈറസ് നിയന്ത്രണത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ ജര്‍മ്മനിയില്‍ 300 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 38,000 ത്തോളം ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. തീവ്ര വലതുപക്ഷ വിഭാഗമാണ്‌ അക്രമത്തിനു പിന്നില്‍. പൊലീസിനെതിരെ കല്ലെറിയുകയും റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു.

മറ്റ് യൂറോപ്യൻ നഗരങ്ങളിലും സമാനമായ റാലികൾ നടന്നു. കൊവിഡ് വൈറസ് എന്നതുതന്നെ വ്യാജമാണെന്നാണ് ചില പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ക്കെതിരെ ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിലും ആയിരക്കണക്കിന് പേർ തടിച്ചുകൂടി. "new normal = new fascism" എന്നാണ് അവരുടെ പ്രധാന മുദ്രാവാക്യം. പാരീസ്, വിയന്ന, സൂറിച്ച് എന്നിവിടങ്ങളിലും സമാനമായ പ്രതിഷേധം നടന്നു.

നിർഭാഗ്യവശാൽ, ഞങ്ങളുടെ മുന്നില്‍ മറ്റ് മാർഗങ്ങളില്ല എന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത ശേഷം ബെര്‍ലിന്‍ പോലീസ് ട്വീറ്റ് ചെയ്തത്. അറസ്റ്റിലായവരിൽ പ്രമുഖ ഗൂഡാലോചന സൈദ്ധാന്തികനായ ആറ്റില ഹിൽഡ്‌മാനും ഉണ്ട്. യൂറോപ്പിന്റെ ചില ഭാഗങ്ങളെ അപേക്ഷിച്ച് ജര്‍മ്മനിയില്‍ കൊവിഡ് വ്യാപനം കുറവാണെങ്കിലും രോഗം ബാധിക്കുന്നവരുടെ എണ്ണം അനുദിനം ഉയരുകതന്നെയാണ്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More