LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓഹരിവിപണിയില്‍ തകര്‍ന്നടിഞ്ഞ് ആപ്പിള്‍

ആപ്പിൾ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. ഏകദേശം 180 ബില്യൺ ഡോളർ നഷ്ടത്തിലേക്ക് കമ്പനി നിലവാരം കൂപ്പുകുത്തിയെന്നാണ് റിപ്പോർട്ട്. ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിളിന് ഓഹരിവിപണിയില്‍ ഇത്രവലിയ തിരിച്ചടി നേരിടുന്നത്. ആപ്പിളിന്റെ ഓഹരി വില 8 ശതമാനം കുറഞ്ഞ് 120.88 ഡോളറിലെത്തി. ഒരു ദിവസത്തെ ഏറ്റവും വലിയ തകർച്ചയാണിത്. 

2018ല്‍ ഒരു ട്രില്യന്‍ ഡോളര്‍ ആസ്തി നേടുന്ന ലോകത്തെ ആദ്യ കമ്പനിയായിരുന്നു ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. കഴിഞ്ഞമാസമാണ് ഓഹരി വിപണിയില്‍ രണ്ട് ട്രില്യന്‍ ഡോളര്‍ ആസ്തി കൈവരിക്കുന്ന ആദ്യ യു എസ് കമ്പനിയെന്ന അത്യപൂര്‍വ്വ നേട്ടം ആപ്പിള്‍ നേടിയത്. എന്നാല്‍ കൊവിഡ് മൂലമുള്ള പ്രതിസന്ധികള്‍ രൂക്ഷമായതും, ഐഫോണ്‍ ടെക്‌നോളജി വേണ്ടത്ര വികസിപ്പിക്കാന് സാധിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും മൂല്യത്തകര്‍ച്ചക്ക് ആക്കംകൂട്ടിയെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ മാസം ആദ്യത്തോടെ സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍ കമ്പനി ലോകത്തെ വലിയ കമ്പനിയായിരുന്നു. പാദവാര്‍ഷിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി മൂല്യത്തില്‍ 7.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. ഇതാണ് ചരിത്രനേട്ടത്തിലേക്കെത്താന്‍ കമ്പനിയെ സഹായിച്ചത്.

ഒറ്റദിവസത്തെ തകർച്ചയിൽ റെക്കോർഡിട്ടെങ്കിലും മൊത്തം വിപണി മൂല്യം 2 ട്രില്ല്യൺ ഡോളറിന് മുകളിൽ തന്നെ തുടരുകയാണ്. 2.067 ട്രില്ല്യൺ ഡോളറാണ് മൊത്തം വിപണി മൂല്യമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. മൈക്രോസോഫ്റ്റ് ഓഹരികൾ ആറ് ശതമാനവും ഗൂഗിൾ അഞ്ച് ശതമാനവും ആമസോൺ 4.6 ശതമാനവും ടെസ്‌ല 9 ശതമാനവും ഇടിഞ്ഞു.

Contact the author

Tech Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More