LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റഷ്യ വികസിപ്പിച്ച കൊവിഡ്‌ വാക്‌സിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറി

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിക്കുന്ന വിശദമായ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറി. സ്പുട്നിക്-വി എന്ന് പേരിട്ടിരിക്കുന്ന വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. 

വെറും 76 പേരിലാണ് ഇതുവരെ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയിട്ടുള്ളതെങ്കിലും എല്ലാവരിലും രോഗപ്രതിരോധശേഷി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു. റഷ്യ കൈമാറിയ ഡാറ്റ ഇന്ത്യയിലെ വിദഗ്ധർ പരിശോധിക്കും. കൂടാതെ, ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുകയും ചെയ്യും. സ്പുട്നിക് വിയുടെ നിർമാണം റഷ്യ ഈ മാസത്തോടെ ആരംഭിക്കുമെന്നാണ് പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള 20 രാജ്യങ്ങൾ വാക്‌സിൻ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചതായി റഷ്യ പറയുന്നു.

മോസ്കോ ആസ്ഥാനമായുള്ള ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയോട് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യ ആരായുകയായിരുന്നു. ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി ബി വെങ്കിടേഷ് വർമ്മ എന്നിവരാണ് വാക്സിനുമായി ബന്ധപ്പെട്ട് റഷ്യയുമായി ആശയവിനിമയം നടത്തുന്നത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More