LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിദ്യാര്‍ഥി പീഡനം: അധ്യപകന്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്ഷ്യല്‍ സ്കൂളിലെ അധ്യാപകനായ നരേന്ദ്ര ബാബുവാണ് വീട്ടിനടുത്ത് തൂങ്ങി മരിച്ചത്. മൃതദേഹത്തിനരികില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 23-നാണ് നരേന്ദ്ര ബാബുവിനെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. വ്യഴാഴ്ച പുലര്‍ച്ചയോടെയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ 13 വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് സംഗീതാധ്യാപകനായ നരേന്ദ്ര ബാബുവിനെതിരെ പോക്സോ ചുമത്തിയത്. ആദിവാസി വിഭാഗത്തിന്‍റെ  വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് സര്‍ക്കാര്‍ സ്ഥാപിച്ച വിദ്യാലയങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍. ഇവിടുത്തെ യു.പി വിഭാഗത്തിലെ 13 കുട്ടികളാണ്  അധ്യാപകനെതിരെ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന്  നടന്ന വിവിധ നടപടികള്‍ക്കു ശേഷമാണ് പോക്സോ പ്രകാരം നരേന്ദ്ര ബാബുവിനെ അറസ്റ്റ്‌ ച്യ്തത്.

അതേസമയം മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ 'തന്‍റെ മരണത്തിനു കാരണം സ്കൂള്‍ മാനേജരും, കൌണ്‍സിലറും, ഡ്രൈവറുമാണെന്ന്  ആരോപിച്ചിരുന്നു. ഇതു സമ്പന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് വൈക്കം സിഐ പറഞ്ഞു.    

 

  

Contact the author

News Desk