LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മൈക്രോസോഫ്റ്റിന് മറ്റൊരു മലയാളി വൈസ് പ്രസിഡന്റ്

മൈക്രോസോഫ്റ്റി​ന്റെ വൈസ് പ്രസിഡൻറായി കോട്ടയം സ്വദേശി ജോണ്‍ ജോര്‍ജ് ചിറപ്പുറത്ത് നിയമിതനായി. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറൽ മാനേജർ ആയിരുന്ന ഇദ്ദേഹത്തിനു സ്ഥാനക്കയറ്റം നൽകിയാണ് പുതിയ നിയമനം. കോട്ടയം ചിറപ്പുറത്ത് പരേതരായ സി.ജോർജ് ജോണിന്റെയും സാറാ ജോണിന്റെയും മകനാണ്.

ചെന്നൈ ഡോണ്‍ ബോസ്‌കോയിലും കൊച്ചി ഡെല്‍റ്റ സ്‌കൂളിലുമായാണ് ജോണ്‍ ജോര്‍ജ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഇന്റലിജന്റ് ഡേറ്റ സെന്റര്‍ സ്വിച്ചിന്റെ തുടക്കക്കാരായ സര്‍വേഗ എന്ന കമ്പനിയുടെ സഹസ്ഥാപനായാണ് അമേരിക്കയില്‍ കരിയര്‍ തുടങ്ങിയത്.

തുടർന്ന് പത്ത് വർഷത്തോളം മൈക്രോസോഫ്റ്റിൽ ഡേറ്റ പ്ലാറ്റ്ഫോം പ്രോഡക്ട് പ്ലാനിങ് സീനിയർ ഡയറക്ടർ സ്ഥാനം വഹിച്ചു. തുടർന്ന് എച്ച്പി കമ്പനിയുടെ വൈസ് പ്രസി‍ഡന്റായി. 2017ൽ മൈക്രോസോഫ്റ്റിൽ തിരികെയെത്തിയ അദ്ദേഹം ബ്ലോക്ചെയിൻ, അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മിക്സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയായിരുന്നു. 

തൃശൂർ സ്വദേശിയായ ജോസഫ് സിറോഷും നേരത്തെ മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നു.

Contact the author

News Desk

Recent Posts

Web Desk 11 months ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 3 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 3 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 3 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 3 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 3 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More